നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞനാണ് ഡോ. സി.വി. രാമന്‍ എന്ന ചന്ദ്രശെഖര വെങ്കട രാമന്‍. അദ്ദേഹം കണ്ടുപിടിച്ച സിദ്ധാന്തം രാമന്‍ ഇഫക്ട് എന്ന പേരില്‍ വിഖ്യാതമായി.
രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1954ല്‍ ആദ്യമായി ഭാരത രത്നം പ്രഖ്യാപിച്ചപ്പോള്‍ അതിലൊരാള്‍ സി വി രാമന്‍ ആയിരുന്നു
ഇന്ത്യയുടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശാസ്ത്രാവബോധം രാമനിലൂടെ പുറംലോകം അറിയുകയായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തും നിന്നും അദ്ദേഹത്തെ തേടി ബഹുമതികളും പുരസ്കാരങ്ങളും എത്തി. 1093 ല്‍ ആയിരുന്നു രാമന്‍ ഇഫക്റ്റിന്‍റെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ചത്.
ഡോ. സി.വി. രാമന്‍ ജനിച്ചതും മരിച്ചതും നവംബറിലായിരുന്നു. 1888 നവംബര്‍ ഏഴിന് ജനനം 1970 നവംബര്‍ 21ന് മരണം. ഇന്ന് അദ്ദേഹത്തിന്‍റെ 130 മത് ജയന്തിയാണ്
ഭാരതം സമ്പന്നമായ രാജ്യമായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കു ലഭിക്കുന്ന സകര്യങ്ങളൊന്നും ഇവിടെ ലഭ്യമായിരുന്നില്ല. ഈ ചുറ്റുപാടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇവിടെത്തന്നെ പ്രവര്‍ത്തിച്ച അദ്ദേഹം നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചു.