ക്രിക്കറ്റിനെ മതമായി കാണുകയും കളിക്കാരെ വിഗ്രഹങ്ങളായി ആരാധിക്കുകയും ചെയ്യുന്ന ഒരു ജനതയല്ല ശ്രീലങ്കയിലേത് എന്നത് ഒരുപക്ഷേ, പാകിസ്ഥാന് തല്‍ക്കാലം പിടിച്ച് നില്‍ക്കാനുള്ള കച്ചിത്തുരുമ്പായിരിക്കും.
താരങ്ങള്‍ തന്നെ ലക്‍ഷ്യങ്ങളാകുമ്പോള്‍ ഇനി പാകിസ്ഥാന് എന്ത് സുരക്ഷയാണ് ലോകത്തിന് മുന്നില്‍ വാഗ്ദാനം ചെയ്യാനാകുക. എത് ടീമിനോടാണ് പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെടാന്‍ കഴിയുക.
ഭീകരര്‍ക്കെതിരെ നടപടികളെടുക്കുന്നതില്‍ സര്‍ദാരി ഭരണകൂടത്തിനുള്ള ഭയമാണ് കളിക്കാരെപ്പോലും ലക്‍ഷ്യമിടാന്‍ ഭീകരരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സൈനികര്‍ക്കിടയിലും പാക് ഭരണകൂടത്തിലും വര്‍ദ്ധിച്ചു വരുന്ന താലിബാന്‍ സ്വാധീനത്തിനും ഇന്നത്തെ ഭീകരാക്രമണവുമായി ബന്ധമുണ്ട്.
അടുത്തിടെ സ്വാത് താഴ്വരയില്‍ പാക് ഭരണകൂടവും താലിബാനും തമ്മില്‍ ശരിഅത്ത് നിയമം നടപ്പാക്കാനായി ഏര്‍പ്പെട്ട കരാറും പാക് സര്‍ക്കാരിലെ താലിബാനിസത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു.
ഒരര്‍ത്ഥത്തില്‍ വിതച്ചത് കൊയ്യുകയാണ് പാകിസ്ഥാന്‍. ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭര്‍ത്താവും ഇപ്പോഴത്തെ പാക് പ്രസിഡന്‍റുമായ ആസിഫ് അലി സര്‍ദാരിയുടെ ആജ്ഞാനുവര്‍ത്തികളായിരുന്നു താലിബാന്‍കാര്‍. ഇന്നവര്‍ വളര്‍ന്ന് അഫ്ഗാനിലും പാകിസ്ഥാനിലും ഭരണം പിടിച്ചെടുക്കാന്‍ പോന്നവരായിരിക്കുന്നു എന്നത് ലോകത്തിന് ഒരിക്കലും നല്ല സന്ദേശമല്ല നല്‍കുന്നത്. ഇന്ത്യയ്ക്കും.