നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാന് സ്വയം പ്രതിരോധിക്കാനായി തീര്‍ത്ത കോട്ടകളെല്ലാം ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനുനേരെ നടന്ന ഭീകരാക്രമണത്തൊടെ തകര്‍ന്നു വീണിരിക്കുന്നു.
നവംബറിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനിലാണെന്നും നടപ്പാക്കിയത് പാകിസ്ഥാനികളാണെന്നുമുള്ള ഇന്ത്യയുടെ വാദം പോലും പൂര്‍ണമായും അംഗീകരിക്കാന്‍ പാകിസ്ഥാന് ഇതുവരെ തയ്യാറാകാത്ത വേളയിലാണ് സമാധാനത്തിന്റെ സന്ദേശകവാഹകരായി പാക് മണ്ണിലെത്തിയ കായിക താരങ്ങളെ തന്നെ ഭീകരര്‍ ലക്ഷ്യമാക്കിയത്.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീം പര്യടനം റദ്ദാക്കിയപ്പോള്‍ സഹായിക്കാനാണ് ലങ്കന്‍ താരങ്ങള്‍ പാകിസ്ഥാനിലെത്തിയത്. പര്യടനം വിജയകരമായി പൂര്‍ത്തിയാവാന്‍ ഇനി രണ്ടു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. ആ രണ്ട് ദിവസം കൂടി കുഴപ്പമില്ലാതെ കടന്നുപോയിരുന്നെങ്കില്‍, സാവധാനം മറ്റ് ടീമുകളും പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാവുമായിരുന്നു.
എന്നാല്‍ ഭീകരര്‍ ലങ്കന്‍ താരങ്ങളെ തന്നെ ലക്ഷ്യമിട്ട സ്ഥിതിയ്ക്ക് സമീപഭാവിയിലൊന്നും പാകിസ്ഥാന് ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാവുമെന്ന് തോന്നുന്നില്ല. ഒരു പക്ഷെ മുംബൈ ആക്രമണം നടന്നില്ലായിരുന്നുവെങ്കില്‍ ലങ്കയുടെ സ്ഥാനത്ത് ഇന്ത്യന്‍ ടീം ഇപ്പോള്‍ പാകിസ്ഥാനിലുണ്ടാവുമായിരുന്നു.
WEBDUNIA|
അങ്ങനെ പര്യടനം നടക്കുമ്പോള്‍, സച്ചിനും ധോണിയുമടക്കമുള്ള ഇന്ത്യന്‍ താരദൈവങ്ങളുടെ നേര്‍ക്കാണ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം ലോകത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നേനെ.