ലോകം അവസാനിക്കും, ഡിസംബര്‍ 21ന്?

സനു കെ എസ്

PRO
സുമേരിയന്‍ വിശ്വാസപ്രകാരം നിബ്രു(Nibru) എന്ന് വിളിക്കപ്പെടുന്ന ഒരു അന്യഗ്രഹത്തിലെ നിവാസികളായ അനുനാകി ഒരിക്കല്‍ തിരിച്ചുവരും. ആ സമയം ലോകത്തിന്‍റെ അവസാനമാകുമെന്നും അവര്‍ കരുതുന്നു. സുമേരിയന്‍സിന്‍റെ ലിഖിതങ്ങള്‍ പഠിച്ച സിറ്റ്ചിനാണ് നിബ്രു ഗ്രഹത്തെക്കുറിച്ച് പറയുന്നത്. പക്ഷേ 65കോടി വര്‍ഷം മുന്‍പാണ് മറ്റൊരു ധൂമകേതുവുമായോ മറ്റോ കൂട്ടിയിടി ഉണ്ടായതെന്നും അതാണ് ദിനോസറുകളുടെ നാശത്തിനു കാരണമായെന്നും വിശ്വസിക്കുന്നവരുണ്ട്.

ഭീതിവിതച്ച് കോടികള്‍ കൊയ്യുക

പുതുവത്സരദിനം ലോകത്ത്‌ പലേടത്തും ആഘോഷിക്കപ്പെട്ടത്‌ ലോകാവസാന ത്തെ വരവേറ്റുകൊണ്ടാണ്‌. `വെല്‍കം ടു ദി എന്‍ഡ്‌സ്‌ ഓഫ്‌ യൂണിവേഴ്‌സ്‌' എന്ന്‌ രേഖപ്പെടുത്തിയ ഗ്രീറ്റിംഗ്‌ കാര്‍ഡുകള്‍ പുറത്തിറങ്ങി. ലോകാവസാന ഭീതി ചില കേബിള്‍ ചാനലുകളില്‍ നിന്നാരംഭിച്ച് ഹോളിവുഡ് സിനിമകളിലൂടെ ജനങ്ങളുടെ മനസ്സില്‍ പടര്‍ന്നു. ലോകാവസാനത്തെപ്പറ്റി ഇറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി. ഭീതി വിതച്ച് കോടികള്‍ കൊയ്യുക എന്ന തന്ത്രമാണ് നേട്ടം കണ്ടത്.

കയ്യിലിരുപ്പ് നല്ലതാണെങ്കില്‍ ഉടനെയൊന്നും...

എന്നാല്‍ ഇതൊന്നുമല്ല സത്യമെന്നും നമ്മുടെ കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കും അവരുടെ കയ്യിലിരിപ്പു നല്ലതാണെങ്കില്‍ ഒരു നാ‍ലു ബില്യണ്‍ കോടി വര്‍ഷം കൂടി ഈ ഭൂമിയില്‍ സുഖമായി ജീവിക്കാന്‍ കഴിയുമെന്നുമാണ് നാസ പറയുന്നത്. പിന്നെ ഗാലക്സിയുടെ മധ്യരേഖ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ചാണെങ്കില്‍ റോഡ് മുറിച്ചു കടക്കുന്ന അപകടം പോലും അതിനില്ലെന്നും എല്ലാ വര്‍ഷവും ഉണ്ടാകുന്ന ഒരു സംഭവമാണെന്നും നാസ പറയുന്നു.

മായന്‍ കലണ്ടര്‍ 2012ല്‍ തീരുന്നത് ലോകാവസാനമാണെന്നു വിശ്വസിക്കണമെങ്കില്‍ നിങ്ങളുടെ വീട്ടുകലണ്ടര്‍ തീരുന്നതും ലോകാവസാനമാണെന്നു വിശ്വസിക്കേണ്ടി വരും. ഭൂമിയെ ഇടിക്കാന്‍ തയാറായി വരുന്ന ഉല്‍ക്കകളെക്കുറിച്ച് ആരും സ്വപ്നം കണ്ട് ഭയക്കേണ്ടെന്നും, നാസയിലെ വിദഗ്ധര്‍ ഒരു സ്പേസ് ഗാര്‍ഡ് സര്‍വേ നടത്തിയെന്നും അടുത്തെങ്ങും ഇടിക്കാന്‍ തയാറായി ഒരു ഭീമന്‍ ഉല്‍ക്ക ഭൂമിയെത്തേടി കുതിക്കുന്നില്ലെന്നും നാസ പറയുന്നു.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും അതിന്‍റെ ഫലമായി ഉണ്ടാകുന്ന ആണവയുദ്ധങ്ങള്‍ക്കും മറ്റും മനുഷ്യരാശിയെത്തന്നെ തുടച്ചു നീക്കാന്‍ ശക്തിയുണ്ട്. പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം ഭാവിയില്‍ ഇവയുടെ ദൌര്‍ലഭ്യത്തിന് കാരണമാകും. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് മനുഷ്യന്‍ അവസാനിപ്പിക്കാത്ത പക്ഷം ഭാവിയില്‍ വന്‍‌ദുരന്തത്തിന് അത് കാരണമായേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :