രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം നീക്കങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം അപകടകരമായ അവസ്ഥാവിശേഷങ്ങള്‍ക്കെതിരേ ശക്തമായ തീരുമാനങ്ങളാണ് ഉണ്ടാവേണ്ടത്. തീരുമാനത്തിനെതിരേ രാജീവിന്റെ മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്തുണ്ട്. തന്റെ പിതാവ് രാജ്യത്തിന് വേണ്ടിയാണ് രക്തസാക്ഷിയായത്. ഘാതകരെ വിട്ടയക്കുന്നതില്‍ ദുഃഖമുണ്ടെന്നും രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ വിട്ടയക്കുമ്പോള്‍ സാധാരണക്കാര്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എന്നാല്‍ രാഹുലിന്റെ അസ്ഥാനത്തുള്ള പ്രതികരണത്തിന് മറുപടിയായി സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ട്വീറ്റ് തന്നെ ധാരാളം - "പ്രതികള്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചപ്പോള്‍, ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കത്തെഴുതുമ്പോള്‍ 'ബുദ്ദു' എവിടെയായിരുന്നു?" ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |