ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചു തിരുമുരുകന്‍പോണ്ടിയില്‍ മുന്‍പ്രധാന മന്ത്രി രാജീവ്‌ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു.
പ്രദേശത്ത് സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 60 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം തകര്‍ക്കപ്പെട്ട രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപത്ത് നിന്നും യുപിഎ സര്‍ക്കാര്‍ കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
നവംബര്‍ 15ന് കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്ന ആവശ്യം തമിഴ്നാട്ടില്‍ ശക്തമാണ്. തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട് വരുന്നതിനിടെയാണ് രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.