യുവ പത്രപ്രവര്‍ത്തകരോട്, ഖേദപൂര്‍വ്വം..

ടി ശശിമോഹന്‍, എഡിറ്റര്‍, വെബ്‌ലോകം

WD
അഴിക്കോടിന്‌ കാറ്‌ കിട്ടി, നിങ്ങള്‍ക്കോ ?

അഞ്ചു വര്‍ഷത്തിന്‍റെ ആത്മവിശ്വാസം ആദ്യ ആറുമാസത്തില്‍ തന്നെ കൈവിട്ട വര്‍ത്തമാനത്തില്‍ നിന്ന്‌ പിടിച്ചു നില്‍ക്കാനാകാതെ ഓരോരുത്തരായി പുറത്തു പോകുകയായിരുന്നു. ഖത്തറില്‍ പത്രം വിറ്റുകിട്ടുന്ന ലാഭം കൊണ്ട്‌ കേരളത്തില്‍ പത്രം ഓടിക്കാമെന്ന സാമ്പത്തികതന്ത്രം തുടക്കത്തിലേ പാളി.

ശമ്പള പ്രതിസന്ധി കൊണ്ടാണ്‌ പലരും വര്‍ത്തമാനത്തിന്‍റെ പടികള്‍ ഇറങ്ങിയതെങ്കില്‍ ചിലരെ മാനേജ്മെന്‍റ് ഉറക്കത്തില്‍ നിന്ന്‌ വിളിച്ചുണര്‍ത്തി നാളെ മുതല്‍ പണിക്ക്‌ വരേണ്ടതില്ലെന്ന്‌ അറിയിക്കുകയായിരുന്നു. ശമ്പളം സ്ഥിരമായി മുടങ്ങിയപ്പോള്‍ ശമ്പളത്തിന്‌ പകരം കാര്‍ ഉപഹാരമായി സ്വീകരിച്ചാണ്‌ അഴീക്കോട്‌ വര്‍ത്തമാന ജീവിതം ഉപേക്ഷിച്ചത്‌.

സ്വയം ബലി നല്‍കിയ ജീവനക്കാര്‍

ആറുമാസത്തിലേറെ ശമ്പളം വൈകിയിട്ടും വര്‍ത്തമാനം രക്ഷപ്പെടുമെന്ന പ്രതീക്ഷയോടെ ജോലി ചെയ്ത യുവപത്രവര്‍ത്തകരെ എനിക്കറിയാം. പത്രം നന്നായി വരുമെന്ന പ്രതീക്ഷ അപ്പോഴും അവര്‍ക്കുണ്ടാകുമായിരുന്നു.

എന്നാല്‍ പത്രം രക്ഷപ്പെടുത്താന്‍ വേണ്ടി സ്വന്തം ജാമ്യത്തില്‍ സ്ഥാപനത്തിന്‌ വേണ്ടി ലോണെടുത്തു നല്‍കാന്‍ വരെ അവര്‍ തയ്യാറെയെന്ന്‌ വര്‍ത്തമാനത്തില്‍ നിന്ന്‌ പലപ്പോഴായി പുറത്തുപോയവരുടെ കൂട്ടായ്മായ 'വര്‍ത്തമാനം വാക്കൗട്ട്' എന്ന ബ്ലോഗില്‍ നിന്നാണ്‌ അറിയുന്നത്‌. തൊഴിലാളികളോട്‌ കൂറുള്ള മാനേജ്മെന്‍റിന് വേണ്ടി തൊഴിലാളികള്‍ക്ക്‌ ചെയ്യാവുന്ന അപകടകരമായ ഒരു സഹായമാണ്‌ സ്വയം ബലിയാകുന്ന ഈ ഏര്‍പ്പാട്‌.

സ്കൂള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ വേണ്ടി ജീവനക്കാരുടെ പേരില്‍ എടുത്ത വായ്പ മാനേജ്മെന്‍റ് തിരിച്ചടച്ചില്ലെന്ന്‌ അടുത്തിടെ ഏതോ ചാനലില്‍ ഒരു റിപ്പോര്‍ട്ട്‌ കണ്ടു. വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുന്നവരും ഇത്തരം ക്രൂരതയുടെ ഇരയാണെന്നതാണ്‌ ഇപ്പോഴത്തെ രസകരമായസാഹചര്യം.

ശമ്പള കുടിശിക പോലും വേണ്ടെന്ന്‌ വച്ച്‌ പുതിയ ജോലി തേടി പോയവരുടെ പേരിലെടുത്ത വായ്പ കുടിശിക പോലും അടയ്ക്കാത്തതിനെ ഒരു പത്രസ്ഥാപനത്തിന്‌ എങ്ങനെയാണ്‌ ന്യയീകരിക്കാനാകുക. ആവശ്യത്തിലേറ കടവുമായി വര്‍ത്തമാനത്തിന്‍റെ പടിയിറങ്ങിയവരും ഇപ്പോഴും അവിടെ തുടരുന്നവര്‍ക്കും എങ്ങനെയാണ്‌ നീതി ലഭിക്കുക.? ഇവരില്‍ എത്ര പേര്‍ വര്‍ക്കിങ്ങ്‌ ജേര്‍ണലിസ്റ്റ്‌ യൂണിയനില്‍ അംഗങ്ങളാണെന്ന്‌ അറിയില്ല.

ദീപികയില്‍ പത്രപ്രവര്‍ത്തകരെ ‘കൂട്ടവംശഹത്യ’ നടത്തിയിട്ടും ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല. തൊഴിലിടങ്ങളില്‍ രാഷ്ട്രീയക്കാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഉച്ചവെയിലുകൊണ്ടുള്ള ഒരു പ്രതിഷേധ പ്രകടനത്തിന് അപ്പുറം ഒന്നും സംഭവിക്കാറില്ല.
T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :