മോഹന്‍ലാലിന് താരമൂല്യം നഷ്ടമാകുന്നു?

ജോണ്‍ കെ ഏലിയാസ്

PRO
2010ല്‍ മോഹന്‍ലാലിന് അഞ്ച് റിലീസുകളാണ് ഉണ്ടായിരുന്നത്. ജനകന്‍, അലക്സാ‍ണ്ടര്‍ ദ് ഗ്രേറ്റ്, ഒരുനാള്‍ വരും, ശിക്കാര്‍, കാണ്ഡഹാര്‍. ഇവയില്‍ ശിക്കാര്‍ സൂപ്പര്‍ഹിറ്റായി. മറ്റ് നാലു സിനിമകള്‍ ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. കാണ്ഡഹാര്‍, അലക്സാണ്ടര്‍ ദ് ഗ്രേറ്റ് എന്നീ സിനിമകള്‍ മോഹന്‍ലാലിന് സമ്മാനിച്ചത് വിമര്‍ശനങ്ങള്‍ മാത്രമാണ്.

ഈ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട പല ലാല്‍‌ച്ചിത്രങ്ങളും ബിഗ് ബജറ്റ് സിനിമകളായിരുന്നു എന്നതും ശ്രദ്ധിക്കണം. ചിത്രീകരണത്തിനായി ഏറെ ദിവസങ്ങള്‍ ചെലവഴിച്ച സിനിമകളുമാണിവ. അതായത് വ്യക്തമായ പ്ലാനിംഗിനും തിരക്കഥാ പൂര്‍ത്തീകരണത്തിനുമൊക്കെ ആവശ്യത്തിലധികം സമയമുണ്ടായിട്ടും ഈ സിനിമകള്‍ക്ക് പരാജയമായിരുന്നു വിധി.

‘ഒരു മോഹന്‍ലാല്‍ ചിത്രം’ എന്നതുകൊണ്ടുമാത്രം സിനിമകള്‍ വിജയിച്ചിരുന്ന കാലം ഇന്ന് ഓര്‍മ്മ മാത്രമാണ്. ഈ സത്യം മോഹന്‍ലാല്‍ പ്രേമികളെ നിരാശയിലാഴ്ത്തുന്നു. നല്ല തിരക്കഥയും സംവിധാനമികവുമുള്ള സിനിമകള്‍ മാത്രമാണ് ഇന്ന് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. താരമൂല്യം കൊണ്ട് ഹിറ്റുകള്‍ സൃഷ്ടിച്ച ലാല്‍ മാജിക് അപ്രത്യക്ഷമായി.

WEBDUNIA|
എണ്‍പതുകളുടെ അവസാനം മുതല്‍ 2000 വരെയായിരുന്നു മോഹന്‍ലാലിന്‍റെ സുവര്‍ണ വര്‍ഷങ്ങള്‍. 2000നു ശേഷം തിരിച്ചടികളുടെ കാലവും. ഇതു തിരിച്ചറിഞ്ഞാകണം ഒട്ടേറെ നല്ല പ്രൊജക്ടുകളാണ് ഈ വര്‍ഷം മോഹന്‍ലാല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അവയൊക്കെ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം കണ്ടാല്‍ മോഹന്‍ലാലിന് ഒരു വന്‍ തിരിച്ചുവരവ് സാധ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :