മന്ത്രിസഭാ രൂപീകരണത്തില്‍ ആരും തൃപ്തരല്ല: കെ മുരളീധരന്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
യു ഡി എഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിലെ തര്‍ക്കം ഭരണത്തിന്റെ നിറം കെടുത്തിയെന്ന് കെ മുരളീധരന്‍ എം എല്‍ എ. മന്ത്രിസഭാ രൂപീകരണത്തില്‍ ആരും തൃപ്തരല്ലെന്നും മുരളീധരന്‍ പറഞ്ഞു.
അഭിപ്രായ പ്രകടനം നടത്തിയ എംഎല്‍എമാര്‍ രാജിവെയ്ക്കണമെന്ന് പറയുന്നത് അസംബന്ധം. അഭിപ്രായം തുറന്ന് പറഞ്ഞവര്‍ രാജിവെച്ചാല്‍ സര്‍ക്കാര്‍ വീഴും. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ ആരും തൃപ്തരല്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഗ്രൂപ്പില്ലാത്തവര്‍ക്ക് മന്ത്രിസ്ഥാനമില്ലെന്നതാണ് സ്ഥിതി. പാര്‍ട്ടിയുടെ ലേബലിലാണ് ഞങ്ങള്‍ ജയിച്ചത്. അല്ലാതെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലല്ല. എംഎല്‍എയായ താന്‍ പോലും വിവരങ്ങള്‍ അറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. എം എല്‍ എമാരുമായി കൂടിയാലോചിച്ചായിരുന്നു മന്ത്രിമാരെ നിശ്ചയിക്കേണ്ടിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.