നീലംപേരൂരില്‍ ഇന്നു പടയണി

WEBDUNIA|
താമര ഇലകൊണ്ട് അന്നങ്ങള്‍

നീലമ്പേരൂര്‍ പടയണിയുടെ സവിശേഷതയാണ് കെട്ടുകാഴ്ചയെ അനുസ്മരിപ്പിക്കും വിധമുള്ള അന്നങ്ങളുടെ വരവ്.പൂരം നാളീല്‍ അന്നകെട്ടുകാഴ്ചയോടെയാണ് പടയണി സമാപിക്കുക.താമര്ര ഇയലാണ് അന്നങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്നത്.

നീലംപേരൂര്‍ പൂരം പടയണിയുടെ അവിഭാജ്യഘടകമാണ്‌ താമരയില. വലിയ അന്നങ്ങളും പുത്തനന്നങ്ങളും യക്ഷി, ഭീമന്‍, രാവണന്‍, ആന തുടങ്ങിയ കോലങ്ങളും പൊതിയുന്നതു താമരയില ഉപയോഗിച്ചാണ്‌.

അന്നങ്ങള്‍ ഉണ്ടാക്കുന്നത് ശ്രമകരമായ പ്രവൃത്തിയാണ്‌. ആദ്യം തടി ഉപയോഗിച്ച് ചട്ടക്കൂട് ഉണ്ടാക്കുന്നു‌. വലിയ അന്നങ്ങളുണ്ടാക്കാന്‍ ഇതിനു മുകളില്‍ കമുകിന്‍വാരി കീറിയതും, ചെറിയവ ഊണ്ടാക്കാന്‍ ഈറ കീറിയതും ഉപയോഗിക്കുന്നു. ഇവകൊണ്ട് വരിഞ്ഞ്‌ അന്നത്തിന്‍റെ ആകൃതിയിലാക്കുന്നു.

പടയണി ദിനത്തില്‍ ഇതിനു മുകളില്‍ വാഴക്കച്ചി കൊണ്ടു പൊതിയും.പിന്നെ താമരയില കോര്‍ത്ത്ആ‍ാണ് രൂപഭംഗി വരുത്തുന്നത്. തുടര്‍ന്നു വാഴപ്പോള, ചെത്തിപ്പൂവ്‌ എന്നിവകൊണ്ട്‌ അലങ്കരിക്കും.
.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :