എഴുത്തുകാര്‍ക്ക് ഇന്‍റലിജന്‍സ് പോരാ

WD
അരുണ്‍ തുളസീദാസ് - പൊരുത്തപ്പെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സന്തോഷ് പറയുന്നു. ചോദിക്കട്ടെ, ഈ ഉത്തരാധുനികര്‍ ആരോടാണ് പുലര്‍ത്തുന്നത്?

സന്തോഷ് എച്ചിക്കാനം - ഞാന്‍ പറയട്ടെ, പ്രതിബദ്ധത എന്ന വാക്കിന് തന്നെ ഒരു പ്രശ്നമുണ്ട്. ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവും എഴുത്ത് എന്ന് പറഞ്ഞാല്‍ വളരെ സ്വകാര്യമായൊരു സംഭവമാണ്. എഴുത്തുകാരന്‍ സ്വതന്ത്രനാണോ എന്ന് ചോദിച്ചാല്‍ എഴുതുന്ന സമയത്ത് മാത്രമേ എഴുത്തുകാരന്‍ സ്വതന്ത്രനാവുന്നുള്ളൂ. ഒരു വാക്ക് എഴുതിവച്ച് എഴുത്തുകാരന്‍ പേനയെടുക്കുമ്പോള്‍ എഴുതിവച്ച വാക്ക് ആരുടേതായോ മാറുകയാണ്. ഈ വാക്ക് നിങ്ങളുടേതായി മാറി. നിങ്ങളാണത് വായിക്കുന്നത് നിങ്ങളാണത് മാര്‍ക്കറ്റ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ എഴുതുന്ന സമയത്ത് എഴുത്തുകാരന് ലഭിക്കുന്ന സ്വകാര്യതയോട് അല്ലെങ്കില്‍ സ്വാതന്ത്ര്യത്തോട് മാത്രമേ അവന് പ്രതിബദ്ധതയുള്ളൂ.

എഴുതുമ്പോഴുള്ള പ്രതിബദ്ധത മാത്രമേ എഴുത്തുകാരന് പുലര്‍ത്താനാവൂ. ‘കൊമാല’ എന്ന കഥയെഴുതിയ ഞാന്‍ തന്നെ ടിവി മാധ്യമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതെച്ചൊല്ലി ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളായത് കൊണ്ട് പറയുകയാണ്. സീരിയലെഴുത്ത് എന്റെ ഭൌതികജീവിതവുമായി ബന്ധപ്പെട്ട സംഗതിയാണ്.

WEBDUNIA|
ഈ അഭിമുഖത്തിന്റെ അടുത്ത ഭാഗം “സീരിയലിന് കഥയെഴുതുന്ന എച്ചിക്കാനം” ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :