ഒ രാജഗോപാല്‍ എന്‍ എസ് എസിന്‍റെ സ്ഥാനാര്‍ത്ഥി!

പാലക്കാട്| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍‌കരയില്‍ ഒ രാജഗോപാലിനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഒരു കാരണം എന്‍ എസ് എസിന്‍റെ നിര്‍ബന്ധമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മുന്‍പ് ബി ജെ പിയും എന്‍ എസ് എസും സി പി എമ്മും ആശയവിനിമയം നടത്തിയതായും മജീദ് പറഞ്ഞു.

എന്‍ എസ് എസിന്‍റെ ആവശ്യങ്ങളൊന്നും യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കാതിരുന്നിട്ടില്ല. എന്നാല്‍ അഞ്ചാം മന്ത്രിയുടെ പേരില്‍ ഉണ്ടാക്കിയ വര്‍ഗീയ ചേരിതിരിവിന്‍റെ ഗുണം നേടിയെടുക്കാനുള്ള ശ്രമമാണ് നെയ്യാറ്റിന്‍‌കരയില്‍ രാജഗോപാലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ശ്രമിച്ചത്.

നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് ജയിച്ചിട്ടും അഞ്ചാം മന്ത്രിയുടെ പേരില്‍ ചിലര്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നു. രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും മത്സരിക്കുന്നത് ക്രൈസ്തവ സഹോദരന്‍മാരാണ്. അതൊന്നും പ്രശ്‌നമാക്കാത്തവരാണ് അഞ്ചാം മന്ത്രി പ്രശ്‌നത്തിന്‍റെ പേരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് - കെ പി എ മജീദ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :