ഷീലാ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള കടയില്‍ അരമാസത്തോളം ജോലി നോക്കിയിട്ടുള്ള സമ്പത്തും (ഒന്നാം പ്രതി) കനകരാജും (രണ്ടാം പ്രതി) മണികണ്ഠനും (മൂന്നാം പ്രതി) പുത്തൂരിലെ ഷീല താമസിക്കുന്ന വീട്ടില്‍ 2010 മാര്‍ച്ച് 23-ന് എത്തി. മൂന്നാം പ്രതി മണികണ്ഠന് പുറത്ത് കാവല്‍ നിന്നു. ഒന്നും രണ്ടു പ്രതികള്‍ ചേര്‍ന്ന് കോളിംഗ് ബെല്ലടിച്ചു. ഷീല വാതില്‍ തുറന്ന ഉടനെ അവരെ തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
വീടിന് പുറത്തായിരുന്ന ഷീലയുടെ അമ്മ കാര്‍ത്യായനിയമ്മ ശബ്ദം കേട്ട് വീടിനകത്തേക്ക് കയറിവന്നപ്പോള്‍ കണ്ടത് ഷീലയെ പ്രതികള്‍ മര്‍ദ്ദിച്ചവശയാക്കി തോര്‍ത്ത് മുണ്ടെടുത്ത് രണ്ട് കൈയ്യും കൂട്ടികെട്ടിയ ശേഷം വായ മൂടികെട്ടുന്നതാണ് കണ്ടത്. അലറിക്കരഞ്ഞ കാര്‍ത്യായനിയമ്മയെ രണ്ടാം പ്രതി കനകരാജ് കയ്യില്‍കിട്ടിയ ചായക്കപ്പ് കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. സമ്പത്ത് തോര്‍ത്ത് മുണ്ട് കൊണ്ട് അവരുടെ വായ കെട്ടുകയും ചെയ്തു. ശേഷം അലമാര തുറന്ന് 30,000 രൂപയും സ്വര്‍ണാഭരണങ്ങളും എടുത്തു.
ഷീലയുടെയും കാര്‍ത്യായനിയമ്മയുടെയും ദേഹത്തുള്ള ആഭരണങ്ങള്‍ സമ്പത്ത് കൈക്കലാക്കി. ഇതിനിടെ, രണ്ടാം പ്രതി കനകരാജ് അടുക്കളയില്‍ പോയി കറിക്കത്തി എടുത്ത് വന്നു. ഷീലയുടെ കൈ രണ്ടും പുറകിലേക്ക് വലിച്ച് പിടിച്ച് താടിയെല്ല് പുറകിലേക്ക് വലിച്ച് പിടിച്ചു. സമ്പത്ത് ഷീലയുടെ മുകളില്‍ കയറി ഇടത്തെ കാലിന്റെ മുട്ട് വയറിലും വലത്തെകാലിന്റെ മുട്ട് നെഞ്ചെത്തും വെച്ച് കഴുത്തറുത്ത് കൊന്നു. കറിക്കത്തിക്ക് മൂര്‍ച്ച ഇല്ലാതിരുന്നതിനാല്‍ സമയമെടുത്താണ് സമ്പത്ത് ഷീലയുടെ കഴുത്തറുത്തത്.
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക ‘സമ്പത്തിനെ ഉരുട്ടിക്കൊല്ലുമ്പോള്‍ ഷീലയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു!’