ഇന്ത്യക്ക് മുന്നില്‍ റണ്‍‌മല; തുടക്കംപാളി ഇന്ത്യ

   ഇംഗ്ളണ്ട് , ഇന്ത്യ , ഗാരി ബാലന്‍സ് , സതാംപ്ടണ്‍
സതാംപ്ടണ്‍| jibin| Last Modified ചൊവ്വ, 29 ജൂലൈ 2014 (12:45 IST)
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ളണ്ടിന് കൂറ്റന്‍ സ്കോര്‍. ഗാരി ബാലന്‍സ്, ഇയാന്‍ ബെല്‍ എന്നിവരുടെ സെഞ്ച്വറികളാണ് 7വിക്കറ്റിന് 569 റണ്‍സെന്ന നിലയിലെത്താന്‍ കുക്കിനും സംഘത്തെയും സഹായിച്ചത്. ഈ ഘട്ടത്തില്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു അവര്‍.

350 പന്തില്‍ നിന്ന് ബെല്‍ 167 റണ്‍സെടുത്തു. ബാലന്‍സ്
156 റണ്‍സെടുത്തപ്പോള്‍ ജെയിംസ് ബട്‌ലര്‍ 85 റണ്‍സെടുത്തു. കുക്കും (95) റണ്‍സുമെടുത്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം മത്സരമാരംഭിച്ച ഇംഗ്ലണ്ടിന് കാര്യമായ വെല്ലുവിളിഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.

മറുപടി ബാറ്റിഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ശിഖര്‍ ധാവാനെ തുടക്കത്തില്‍ തന്നെ നഷ്ട്മായി. രണ്ടാം ദിനം കളിയവസാനിക്കുബോള്‍ 1/25 എന്ന നിലയിലാണ് ഇന്ത്യ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :