ലോക സംഗീത ദിനം: ലതാ മങ്കേഷ്കർ, ബപ്പി ലാഹിരി, കെകെ 2022ൽ നഷ്ടമായ ഇതിഹാസങ്ങൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (18:21 IST)
സംഗീതം ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക് ഒരിക്കൽ പോലും ചിന്തിക്കാൻ പറ്റില്ല. ജോലിക്കിടയിൽ,വിശമവേളയിൽ,ഡ്രൈവിങ്ങിൽ,വ്യായാമം ചെയ്യുമ്പോൾ, ഉറങ്ങുമ്പോൾ എന്നിങ്ങനെ സംഗീതം എല്ലായിപ്പോഴും നമ്മൊട് ചേർന്നിരിക്കുന്നു. മറ്റൊരു സംഗീത ദിനം കൂടി വന്നടുക്കുമ്പോൾ പക്ഷേ ഏറെ സങ്കടത്തിലാണ് ഇന്ത്യൻ സംഗീതലോകം

എന്തെന്നാൽ ഇന്ത്യൻ സംഗീതലോകത്ത് വിസ്മയങ്ങൾ തീർത്ത മൂന്ന് പ്രതിഭകളാണ് 2022ൽ നമ്മളെ വിട്ടുപിരിഞ്ഞത്. 2022 ഫെബ്രുവരി ആറിന് ഇന്ത്യൻ സംഗീതലോകത്തെ നിശബ്ദമാക്കിയാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ നമ്മെ വിട്ടുപിരിഞ്ഞത്. 1948 മുതൽ ആരംഭിച്ച് 7 ദശാബ്ദങ്ങളോളം ഇന്ത്യൻ മനസുകളിൽ പ്രണയവും വിരഹവുമെല്ലാം നിറച്ച ഗാനങ്ങൾ നിറച്ച ലതാജിയുടെ വിയോഗം ഇന്ത്യൻ സംഗീതത്തിന് തീർത്താൽ തീരാത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

ഫെബ്രുവരി മാസത്തിൽ തന്നെയായിരുന്നു ഒരു തലമുറയെ ആവേഴം കൊള്ളിച്ച ഇതിഹാസ ഗായകനും സംഗീതജ്ഞനുമായ ബാപ്പി ലാഹിരി നമ്മെ വിട്ടുപിരിഞ്ഞത്. തൻ്റെ 19ആം വയസിൽ ബംഗാൾ സിനിമയിൽ കമ്പോസറായി എത്തിയ ബാപ്പി ലാഹിരിയാണ് ഡിസ്കോ വസന്തം ഇന്ത്യൻ യുവത്വത്തിന് സമ്മാനിച്ചത്. ഇന്ത്യൻ മെലഡികളിൽ ഇലക്ടോണിക് സംഗീതം സമന്യയിപ്പിച്ചുള്ള അദ്ദേഹത്തിൻ്റെ ശൈലി വിപ്ലവമാണ് ഇന്ത്യൻ സംഗീതത്തിൽ ഉണ്ടാക്കിയത്.

അതേസമയം ആരാധകരെ ഞെട്ടിപ്പിക്കുന്ന മരണമായിരുന്നു 90കളിലും 2000ത്തിലും ആരാധകരെ കീഴടക്കിയ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിൻ്റെ മരണം. മലയാളിയായി ജനിച്ചിട്ടും ബോളിവുഡിൽ തൻ്റെ സ്ഥാനം കരസ്ഥമാക്കിയ കെകെ ഒരു തലമുറയുടെ ഗായകനായിരുന്നു. കൊൽക്കത്തയിലെ ഒരു സംഗീത പരിപാടിക്കിടെ കുഴഞ്ഞ് വീണതിനെ തുടർന്നുള്ള അദ്ദേഹത്തിൻ്റെ മരണം വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :