Last Modified വ്യാഴം, 31 ജനുവരി 2019 (17:02 IST)
കെ എസ് ആർ ടി സി നഷ്ടത്തിലാണ് എന്നത് വർഷങ്ങളായി മറി മാറി വരുന്ന സർക്കരുകൾ ആവർത്തിച്ച് പാടുന്ന പല്ലവിയാണ്. പക്ഷേ എങ്ങനെയാണ് കെ എസ് ആർ ടി സിയിൽ നഷ്ടങ്ങൾ ആരംഭിച്ചത് എന്ന് ചോദിച്ചാൽ കെടുകാര്യസ്ഥതയാണ് എന്ന് എല്ലാവർക്കും ഉത്തരമുണ്ട്. എന്നാൽ ആരുടെ കെടുകാര്യസ്ഥത എന്ന് ചോദിച്ചാൽ അവിടെ ഉത്തരമില്ല.
കെടു കാര്യസ്ഥത തന്നെയാണ്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾക്കും, ജീവനക്കാർക്കും തൊഴിലാളി സംഘടനകൾക്കും ഇതിൽ പങ്കുണ്ട് എന്നതുതന്നെയാണ് വാസ്തവം അങ്ങനെ കെ എസ് ആർ ടി സി എന്ന പൊതുമേഖല ഗതാഗത സംവിധാനം ദിനംപ്രതി കടത്തിൽനിന്നും കടത്തിലേക്കും ൻഷ്ടത്തിൽനിന്നും വലിയ നഷ്ടത്തിലേക്കും കുതിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷ കെ എസ് ആർ ടി സിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രഖ്യാപനം ഉണ്ടായി. ടോമിൻ തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിയമിച്ചപ്പോൾ ആദ്യം വലിയ വിവാദം തന്നെയാണ് ഉണ്ടായത്. പുതിയ പരിഷകരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതോടെ തൊഴിലാളി സംഘടകളുടെ കണ്ണിലെ കരടുമായി മാറി തച്ചങ്കരി.
എങ്കിലും കെ എസ് ആർ ടിയിൽ ഗുണപരമായ മാറ്റങ്ങൾക്ക് തുടക്കമായിരുന്നു. ഡബിൾ ഡ്യൂട്ടി ഉൾപ്പടെയുള്ള ഷിഫ്റ്റുകൾ ഒഴിവാക്കി തച്ചങ്കരി തൊഴിലാളികളെ കൃതയമായ രീതിയിൽ വിന്യസിക്കാൻ തീരുമാനമെടുത്തു. ഇതെല്ലാം തോഴിലാളി സംഘടനകളും തച്ചങ്കരിയും തെറ്റുന്നതിന് കാർണമായി.
ഇതോടെ തച്ചങ്കരിക്കെതിരെ തൊഴിലാളി സംഘടനകളുടെ ഐക്യം രൂപപ്പെട്ടു. പലപ്പോഴും മിന്നൽ സമരങ്ങൾ നടത്തി തൊഴിലാളികൾ കരുത്തുകാട്ടിയപ്പോഴും കെ എസ് ആർ ടി സിക്ക് നഷ്ടങ്ങൾ മാത്രം സംഭവിച്ചു. കടം വാങ്ങാതെ വരുമാനത്തിൽനിന്നു തന്നെ ശമ്പളം നൽകാവുന്ന തരത്തിലേക്ക് കെ എസ് ആർ ടി സി എത്തി എന്ന
വാർത്ത ഒരിത്തിരി അമ്പരപ്പോടെ തന്നെയാണ് കേരളം കേട്ടത്.
കെ എസ് ആർ ടി സിയുടെ നഷ്ടം പരിഹരിക്കുന്നതിന് മൂന്ന് പ്രത്യേക ഡിവിഷനുകളായി തിരിക്കണം എന്ന് നിർദേശം സർക്കാർ പരിഗണിച്ചു വരികയായിരുന്നു. കെ എസ് ആർ ടി സിയിൽ മുൻ എംഡിമാർ ആരും ധൈര്യപ്പെടാത്ത പല പരിഷകാരങ്ങളും നഷ്ടം കുറക്കുന്നതിനായി തച്ചങ്കരി പരീക്ഷിച്ചു. എന്നിട്ടും സ്ഥാനത്തുനിന്നും മാറ്റി.
തച്ചങ്കരിയുടെ പരിഷകാരങ്ങൾ കെ എസ് ആർ ടി സിക്ക് നഷ്ടം ഉണ്ടാക്കിയിട്ടില്ല. സർക്കാർ തൊഴിലാളി സംഘടനകൾക്ക് അടിപ്പെടുന്നു എന്നതാണ് തച്ചക്കരിയെ സ്ഥാനത്തുനിന്നും മാറ്റിയതിനിന്നും മനസിലാകാനാകുന്നത്. തിരഞ്ഞെടുപ്പടുത്ത് വരുന്ന സാഹചര്യത്തിൽ തൊഴിലാളി സംഘടനകളെ പിണക്കാനാകില്ല എന്നതിനാൽ സർക്കാർ
കൈക്കൊണ്ട രാഷ്ട്രീയ തീരുമാനമായാണ് ടൊമിൻ തച്ചങ്കരിയുടെ സ്ഥാനമാറ്റം.