ദുരന്തം ആഘോഷമാക്കുകയാണോ കാഴ്ചക്കാർ ?

Last Updated: ചൊവ്വ, 13 ഓഗസ്റ്റ് 2019 (16:50 IST)
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ആളുകൾ. പുത്തുമലയിലും കവളപ്പാറയിലുമെല്ലാം മണ്ണിനടിയിൽപ്പെട്ട് കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കെല്ലാം താടസം സൃഷ്ടിക്കുകയാണ് ദുരന്തഭൂമി കാണാൻ എത്തുന്ന സന്ദർശകരുടെ തിരക്ക്.

മനസിൻ സന്തോഷം നൽകുന്ന ഒന്നും കാണാനില്ലാത്ത തകർന്നടിഞ്ഞ ദുരന്ത ഭൂമിയാണ് ഇപ്പോൽ കവളപ്പാറയും പുത്തുമലയും. എന്നിട്ടും എന്തിനാണ് ആളുകൾ ദുരന്തം നടന്ന ഇടം കാണാനായി വരുന്നത്. ചിലർ കൗതുകത്തിന്റെ പേരിൽ ദുരന്ത ഭൂമി കാണാൻ വരുന്നവർ. ചിലർ സ്വന്തം നാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കാണാൻ വരുന്നവരാകാം. ചിലരുടെ ലക്ഷ്യം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവക്കുന്നതിനായുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുക എന്നതാണ്. ഇതിൽ ഏത് ഉദ്ദേശമാണെങ്കിലും സന്ദർശകൻ തടസപ്പെടുത്തുന്നത്. തിരച്ചിലിനെയും രക്ഷാ പ്രവർത്തനങ്ങളെയുമാണ്.

ദിവസങ്ങൾക്ക് മുൻപ് മണ്ണിനടിയിൽ ആണ്ടുപോയവരുടെ മൃതദേഹങ്ങളാണ് ഓരോ ഇടത്തുനിന്നും ലഭിക്കുന്നത്. സന്ദർശകർ കാരണം ആ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതുപോലും തടസപ്പെടുന്നു. മണ്ണിനടിയിൽ കാണാതായ വേണ്ടപ്പെട്ടവർ ഇനി ജീവനോടെ വരില്ല എന്ന് ബന്ധുക്കൾക്കറിയാം. മൃതദേഹം മെങ്കിലും ലഭിച്ചിരുന്നെങ്കി എന്ന് വലപിക്കുന്നവരാണ് മിക്കവരും സ്ൻഹപൂർവം അവർക്ക് വിട നൽകാനെ അവർക്കിനി സധിക്കു ഇതുപോലും വൈകിപ്പിക്കുകയാണ്. ദുരന്ത ഭൂമിയിലെത്തുന്ന ഓരോ സന്ദർശകനും. ഈ സഹചര്യത്തിൽ ദുരന്ത ഭൂമിയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റേണ്ടതുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :