ഡേ കെയർ കത്തിയമർന്നു, ഒരു കുടുംബത്തിലെ നാല് കുഞ്ഞുങ്ങളടക്കം മരിച്ചത് അഞ്ച് പോന്നോമനകൾ

Last Updated: ചൊവ്വ, 13 ഓഗസ്റ്റ് 2019 (13:23 IST)
പെൻസിൽവാനിയ:‌ അമേരിക്കയിൽ ഡേ കെയറിന് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾ വെന്തുമരിച്ചും. 8 മാസം മുതൽ ഏഴ വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അപകടത്തിൽ മരിച്ചത്. പെൻസിൽവാനിയയിലെ നോർത്ത്‌വെസ്റ്റ് ലേക്ക് ടൗണിലാണ് സംഭവം. ഉടമസ്ഥയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു കുടുംബത്തിലെ നലു കുട്ടികൾ അപകടത്തിൽ മരിച്ചു. ആഗസ്റ്റ് 11 ഞായറാഴ്ച പുലർച്ചയോടെയാണ് ഡേ കെയറിൽ തീപിടിത്തം ഉണ്ടായത്. രാതിയിൽ ജോലിക്കു[പോകുന്ന മാതാപിതാക്കളുടെ കുട്ടികളാണ് അപകടത്തിൽ മരിച്ചത് എന്ന് എറി ഫയർ ഡിപ്പർട്ട്‌മെന്റ് വ്യക്തമാക്കി. അതേസമയം തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :