" പെൻഗ്വിനുകൾ അന്റാർട്ടിക്കക്കാരല്ല": കുടിയേറിയവരാണെന്ന് പഠനം

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (11:43 IST)
പെൻഗ്വിനുകൾ ഉത്ഭവിച്ചത് അന്റാർട്ടിക്കയിൽ ആയിരുന്നില്ലെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. പഠനപ്രകാരം പെൻഗ്വിനുകൾ ഉത്ഭവിച്ചത് ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമണെന്നാണ് കണ്ടെത്തൽ. 18 വ്യത്യസ്ത പെന്‍ഗ്വിനുകളില്‍ നിന്നുള്ള രക്തത്തിന്റെയും ടിഷ്യുവിന്റെയും സാമ്പിളുകള്‍ വിശകലനം ചെയ്‌തു നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഗവേഷണപ്രകാരം മയോസെൻ(ജിയോളജിക്കൽ കാലഘട്ടം) കാലഘട്ടത്തിലാണ് പെൻഗ്വിനുകൾ ഉത്ഭവിച്ചത്. എന്നാൽ ഇത് മുൻപ് വിചാരിച്ചത് പോലെ അന്റാർട്ടിക്കയിൽ ആയിരുന്നുല്ല. ന്യൂസിലൻഡിലും ഓസ്‌ട്രേലിയയിലുമായിരുന്നു. ആദ്യം പെൻ‌ഗ്വിനുകൾ മിത ശീതോഷ്ണ അന്തരീക്ഷം കൈവശപ്പെടുത്തി, തുടര്‍ന്ന് തണുത്ത അന്റാര്‍ട്ടിക്ക് ജലത്തിലേക്ക് വ്യാപിച്ചു.'നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ദശലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്താണ് പെൻഗ്വിനുകൾ ഇത്തരമൊരു മാറ്റത്തിലേക്ക് എത്തിയത്. അതിനാൽ തന്നെ സമുദ്രങ്ങള്‍ ചൂടാകുന്ന തോതില്‍ പെന്‍ഗ്വിനുകള്‍ക്ക് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും ശാസ്ത്ജ്ഞർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :