രേണുക വേണു|
Last Modified ശനി, 19 നവംബര്‍ 2022 (11:01 IST)
ഇന്ന് നവംബര്‍ 19, ലോക പുരുഷദിനം. ലോകത്തിനും സമൂഹത്തിനും കുടുംബത്തിനും പുരുഷന്‍മാര്‍ നല്‍കുന്ന മൂല്യങ്ങളിലേക്ക് വെളിച്ചം വീശുകയും ആദരിക്കുകയുമാണ് ലോക പുരുഷദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷന്‍മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും നവീകരണത്തിനുമായുള്ള ചര്‍ച്ചകളും സെമിനാറുകളും ഇന്നേ ദിവസം സംഘടിപ്പിക്കുന്നു.
1999 മുതലാണ് പുരുഷദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഡോ.ജെറോമി തീലുക്‌സിങ് ആണ് ഇതിനു തുടക്കമിട്ടത്. ഏകദേശം 60 രാജ്യങ്ങളില്‍ പുരുഷദിനം ആഘോഷിക്കുന്നുണ്ട്. 2007 മുതലാണ് ഇന്ത്യയില്‍ ആഘോഷിച്ചു തുടങ്ങിയത്.