സ്വ‌പ്‌നയുമായി ബന്ധം: ശിവശങ്കറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified വ്യാഴം, 16 ജൂലൈ 2020 (19:28 IST)
മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരിക്കുകയും ചെയ്‌തതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ശിവശങ്കര്‍ നടത്തിയതെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാ‌ഴ്‌ച വൈകുന്നേരമാണ് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം അറിയിക്കാമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്‍തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :