മണ്ഡലത്തിൽ എൽ ഡി എഫ് പ്രചരണം ആരംഭിച്ചു, എന്നിട്ടും തീരുമാനം എടുക്കാനാകാതെ കെ എം മാണി

Last Updated: തിങ്കള്‍, 11 മാര്‍ച്ച് 2019 (16:02 IST)
ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യപിച്ചുകഴിഞ്ഞു. എന്നിട്ടും കോട്ടയം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യു ഡി എഫിനായില്ല.
കേരളാ കോൺഗ്രസിലെ ഉൾപാർട്ടി രാഷ്ട്രീയം സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായി എന്ന് പറഞ്ഞാൽ മതിയെല്ലോ.

പാർട്ടിക്ക് കിട്ടിയ ഏക സീറ്റിൽ താൻ തന്നെ മത്സരിക്കും എന്ന പി ജെ ജോസഫിന്റെ വാശി കേരളാ കോൺഗ്രസിൽ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായ വി എൻ വാസവൻ മണ്ഡലത്തിൽ പ്രചരണം ആരംഭിക്കുകയും ചെയതോടെ വലിയ രാഷ്ട്രീയക്കുരുക്കിലാണ് കെ എം മാണി അകപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ തവണത്തേതിനേക്കാൾ പ്രചരണത്തിന് ഇത്തവണ അധിക സമയം ലഭിക്കുന്നത് കോട്ടയം മണ്ഡലത്തിൽ പ്രയോചനപ്പെടുത്താനാകില്ല. പി ജെ ജോസഫുമായി പാല ചർച്ചകൾ നടത്തി എങ്കിലും യാതൊരു വീട്ടുവീഴ്ചക്കും തയ്യാറാവാതെവന്നതോട് സീറ്റ് ജോസഫിന് തന്നെ നൽകാം എന്ന് ഏകദേശ ധാരണയിൽ കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വം മനസില്ലാ മനസോടെ എത്തിയതാണ്.

അപ്പോഴേക്കും അടുത്ത പ്രശ്നം തുടങ്ങി. പി ജെ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനാകില്ല എന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ഘടകം പരസ്യമായി നിലപട് വ്യക്തമാക്കിയോടോടെ സംഗതി വീണ്ടും അവതാളത്തിലായി. പ്രശ്നത്തിൽ ആദ്യഘട്ടത്തിൽ പരിഹാരത്തിന് കോൺഗ്രസ് ശ്രമിച്ചെങ്കിലും കേരളാ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തലയൂരി.

എന്നാലിപ്പോൾ കോട്ടയം സീറ്റിൽ പി ജെ ജോസഫിനെ തന്നെ മത്സരിപ്പിക്കണം എന്ന് കോൺഗ്രസ് നേതാക്കൾ മണിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് റിപ്പോർട്ട്. വിജയസാധ്യത കണക്കിലെടുത്ത് പി ജെ ജോസഫിനെ കോട്ടയം മണ്ഡലത്തിൽ മത്സരിപ്പിക്കണം എന്ന് യു ഡി എഫ് നേതാക്കൾ കെ എം മാണിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായാണ് സൂചന.

അതേസമയം കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ് പി ജെ ജോസഫ് യു ഡി എഫിന്റെ പിന്തുണ പി ജെ ജോസസിന് ലഭിക്കുന്നതായാണ് വിവരം. കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കളും പി ജെക്ക് പരോക്ഷ പിന്തുണ നൽകുന്നുണ്ട്. പാർട്ടി ഘടകങ്ങളെ അനുനയിപ്പിച്ച് കോട്ടയത്ത് പി ജെ ജോസഫിനെ തന്നെ മത്സരിപ്പിക്കാനാകും കെ എം മാണി തീരുമാനം എടുക്കുക. അനുനയ നീക്കങ്ങൾ ജോസ് കെ മാണി ആരംഭിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :