പ്രിയങ്ക ഗാന്ധി രാഷ്ട്രീയമായും അല്ലാതെയും എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു, കാരണങ്ങൾ ഇവയാണ് !

Last Modified ബുധന്‍, 23 ജനുവരി 2019 (19:19 IST)
കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവിനെ കുറിച്ച് ചർച്ചയാകാൻ തുടങ്ങിയിട്ട് കാലം കുറച്ച് കഴിഞ്ഞിരിക്കുന്നു. ബി ജെ പിക്കെതിരെ ശക്തമായ പോർ മുഖം തുറക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്ന പ്രധാന സഹചര്യത്തിലാണ് നേതൃനിരയിലേക്ക് പ്രിയങ്ക കടന്നു വരുന്നത്.


ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചു കഴിഞ്ഞു. എന്റെ സഹോദരിക്ക് പാർട്ടിയെ നയിക്കാനുള്ള കഴിവുണ്ട് എന്നാണ് ഇക്കാര്യത്തെ കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചത്.

രാഷ്ട്രീയ പരമായും അല്ലാതെയും പ്രിയങ്ക എപ്പോഴും വാർത്തകളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഇതിന്റെ പ്രധാന കാരണം രാജ്യത്തിന്റെ മുൻ പ്രധനമന്ത്രിയും പ്രിയങ്കയുടെ മുത്തശ്ശിയുമായ ഇന്ദിരാ ഗാന്ധിയോടുള്ള മുഖ സാദൃശ്യവും സമാനമായ് ജീവിത രീതിയുമാണ്. ബോബ് ചെയ്ത മുടിയും ധരിക്കുന്ന കോട്ടൻ സരിയുമെല്ലാം ഇന്ദിരാ ഗാന്ദിയെ ഓർമ്മിപ്പിക്കുന്നതാണ്.

ഇന്ധിരാ ഗാന്ധിയുടെ പിൻ‌ഗാമിയാണ് പ്രിയങ്കാ എന്ന് രാഷ്ട്രീയ നിരീക്ഷകർപോലും പറയാറുണ്ട്. രാഹുൽ ഗാന്ധിയുടെ ഏറ്റവും വലിയ ബലം പിന്നിൽ പ്രിയങ്ക ഉണ്ട് എന്നതാണ് എന്ന തരത്തിലും പ്രാധാന്യം നേടിയിട്ടുണ്ട് പ്രിയങ്ക. ഇക്കാലമത്രെയും പിറകിൽ നിന്നുമായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയ നീക്കങ്ങൾ എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരായ നളിനിയുമായി ജയിലിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഏറ്റവുമധികം പ്രിയങ്കയെ വാർത്തകളിൽ നിറച്ചത്. 2008ലായിരുന്നു ഇത്. ‘ഞാൻ അനുഭവിച്ച യാതനകളിൽനിന്നും സമാധാനം കണ്ടെത്താനുള്ള എന്റെ മാർഗമായിരുന്നു നളിനിയുമായുള്ള കൂടിക്കഴ്ച‘ എന്നായിരുന്നു പ്രിയങ്ക അന്ന് നടത്തിയ പ്രസ്ഥാവന.

ഭർത്താവ് റോബർട്ട് വാദ്രയെക്കുറിച്ചുള്ള ബി ജെ പിയുടെ അഴിമതി ആരോപണങ്ങളിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട വ്യക്തി കൂടിയാണ് പ്രിയങ്കാ ഗാന്ധി. കോൺഗ്രസിന്റെ ഓരോ നീക്കങ്ങളിലും അമ്മ സോണിയാ ഗാന്ധിക്കും സഹോദരൻ രാഹുലിനും പിന്നിൽ ശക്തിയായി പ്രിയങ്കയാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. പ്രിയങ്കയെ ബി ജെ പിക്കെതിരെയുള്ള ശക്തിയായി ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :