രേണുക വേണു|
Last Modified ചൊവ്വ, 21 ജൂണ്‍ 2022 (09:33 IST)
June 21 World Music Day: ഇന്ന് സംഗീതത്തിന് മാത്രമായി ഒരു ദിനം. പാടാന്‍ അറിയില്ലെന്ന് എത്രയൊക്കെ പറഞ്ഞാലും സ്വകാര്യ നിമിഷങ്ങളില്‍ രണ്ട് വരി മൂളിപ്പാട്ട് പാടാത്തവര്‍ ആരുമുണ്ടാകില്ല. സംഗീതത്തിന് മനുഷ്യജീവിതത്തില്‍ അത്രത്തോളം പ്രാധാന്യമുണ്ട്. മനസിനെ ശാന്തമാക്കാന്‍, ദുഃഖവും നിരാശയും അകറ്റാന്‍, മാനസിക ഉല്ലാസത്തിന് എന്നിങ്ങനെ സംഗീതം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
1982 ല്‍ ഫ്രാന്‍സിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്. പിന്നീട് എല്ലാ ജൂണ്‍ 21-ാം തിയതിയും സംഗീത ദിനമായി ആചരിച്ചു പോരുന്നു.
1982 ല്‍ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ജാക്ക് ലാംഗാണ് ആദ്യമായി സംഗീത ദിനം സംഘടിപ്പിച്ചത്. ലോക സംഗീത ദിനം ഫെറ്റെ ഡി ലാ മ്യൂസിക് എന്ന പേരിലാണ് അറിയപ്പെടുന്നത്.