ജോസോ, ജോസഫോ, കേരള കോൺഗ്രസ് ?

Last Updated: ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (15:54 IST)
പാല ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ നാടകങ്ങളുടെ മൂർത്തിഭാവം കൈവരിക്കുകയാണ്. പാർട്ടിയുടെ അധികാര സ്ഥാനത്തിനായി പിജെ ജോസഫും, ജോസ് കെ മാണിയും നടത്തുന്ന പോരാട്ടങ്ങൾക്കിടെ ഉപതിരഞ്ഞെടുപ്പ് എത്തിയതോടെ പാലയിൽ കേരള കോൺഗ്രസ് ആകെ കുഴഞ്ഞു മറിഞ്ഞ പരുവമായി എന്ന് പറയാം.

ജോസ് കെ മാണി പക്ഷത്തുനിന്നുമാണ് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ജോസ് ടോം കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകും എങ്കിലും പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ജോസ് ടോം യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരിക്കും എന്നും യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കില്ല എന്നുമാണ് ജോസ് കെ മാണി നയം വ്യക്താമാക്കിയിരിക്കുന്നത്.

എന്നാൽ നാമനിർദേശം പത്രിക നൽകാനുള്ള സമയ പരിധി അവസാനിക്കുന്നതിന് തൊട്ടുമുൻപായി ജോസഫ് വിഭാഗം സ്ഥാനാർത്ഥി നാമനിർദേശം നൽകിയിരിക്കുന്നു. കർഷക യൂണിയൻ സെക്രട്ടറിയായ ജോസഫ് കണ്ടത്തിലാണ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി. എന്നാൽ മത്സരിക്കാൻ ഉദ്ദേശിച്ചല്ല ജോസഫ് വിഭാഗം സ്ഥന്നാർത്ഥിയെ നിർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

യുഡിഎഫിനെതിരെ മത്സരിക്കില്ല എന്നുതന്നെയാണ് ഇപ്പോഴും ജോസഫ് വിഭാഗത്തിന്റെ നിലപാട്. പ്രത്യേക സാഹചര്യത്തിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നത് എന്നാണ് ജോസഫ് കണ്ടത്തിൽ പ്രതികരിച്ചത്. നീക്കം ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ നാളെയാണ് നിർണയക തീരുമാനം ഉണ്ടാവുക.

ജോസ് ടോമിൻ പാർട്ടി ചിഹ്നം അനുവദിക്കണം എങ്കിൽ ഇന്ന് മൂന്ന് മണിക്ക് മുൻപ് പാർട്ടി ചെയർമാന്റെ കത്ത് ഹാജരാക്കണം എന്നാണ് വരാണാധികാരി നിർദേശം നൽകിയിരിക്കുന്നത്. പി ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനം ആംഗീകരിപ്പിക്കുന്നതിനായുള്ള തന്ത്രമായി ഈ നീക്കത്തെ വിലയിരുത്താം. ഈ മാസം 7 വരെയാണ് പത്രിക പിൻവലിക്കാ സമയമുള്ളത്. പിജെ ജോസഫിന്റെ നീക്കങ്ങൾ അറിയാൻ 7 വരെ കാത്തിരിക്കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :