രാഷ്ട്രീയം മറന്നേക്കൂ, മൻമോഹൻ സിങ് പറയുന്നത് കേൾക്കണമെന്ന് ബിജെപിയോട് ശിവസേന

Last Updated: ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (15:26 IST)
തകർച്ചയിലായ ഇന്ത്യൻ സമ്പദ്‌വ്യസ്ഥയെ കരകയറ്റാൻ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വാക്കുകൾക്ക് വില നൽകണമെന്ന് ബിജെപിക്ക് നിർദേശം നൽകി ശിവസേന. സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്ന കാര്യത്തിൽ രാഷ്ട്രീയം കണേണ്ടതില്ല എന്നണ് മുഖപത്രമായ സമ്നയിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മൻമോഹൻ സിങിന്റെ നിർദേശങ്ങൾ കേൾക്കണമെന്നാണ് രാജ്യ താൽപര്യം. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല. കശ്മീരം, സാമ്പത്തിക രംഗവും രാജ്യത്ത് ഒരുപോലെ താളം തെറ്റിയ അവസ്ഥയിലാണ്' എന്ന് ശിവസേന മുഖ പത്രത്തിലൂടെ വ്യക്തമാക്കുന്നു.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നും. നിലവിലെ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും മൻ‌മോഹൻ സിങ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങൾ ഇന്ത്യയെ ലോകത്തെ മികച്ച സമ്പദ്വ്യവസ്ഥകൾക്കൊപ്പം എത്തിച്ചു എന്നായിരുന്നു മൻമോഹൻ‌ സിങിന്റെ വിമർശനത്തിന് ബിജെപിയുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :