ഹമാസ് ഒറ്റയ്ക്കല്ല, ഇസ്രായേലിൽ കയറി ആക്രമിക്കാൻ ഇറാനിൽ നിന്നും സഹായം കിട്ടിയതായി വെളിപ്പെടുത്തൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2023 (12:18 IST)
പശ്ചിമേഷ്യയില്‍ യുദ്ധാന്തരീക്ഷം ഒരുക്കിയ ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് വെളിപ്പെടുത്തല്‍. ഇറാന്റെ സഹായം ആക്രമണത്തില്‍ ലഭിച്ചതായി ഹമാസ് തന്നെയാണ് വ്യക്തമാക്കിയത്. ഇന്നലെയായിരുന്നു ഇസ്രായേലിനുള്ളില്‍ കടന്ന് ഹമാസ് അക്രമണം നടത്തിയത്. ഹമാസിന്റെ അക്രമണത്തെ അഭിമാനകരമായ നേട്ടമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. സുന്നി വിഭാഗക്കാരാണ് പലസ്തീന്‍ ഇറാനാകട്ടെ ഷിയ രാജ്യവും. ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും ഹമാസിന് ലഭിച്ച പിന്തുണ ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ഹമാസിന്റെ അക്രമണത്തിന് പിന്നാലെ ഇസ്രായേലും പ്രത്യാക്രമണം നടത്തുകയും ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുന്നൂറോളം ഇസ്രായേല്‍ പൗരന്മാരാണ് ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചുരുങ്ങിയത് 50 ഇസ്രായേലി പൗരന്മാരെയെങ്കിലും ഹമാസ് ബന്ധികളാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍ക്കുള്ളില്‍ പോലും കടന്ന് കയറിയാണ് ഹമാസ് സംഘം ഇസ്രായേലില്‍ അക്രമണം നടത്തിയത്.

ഇസ്രായേലിന്റെ വിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസിന്റെ ആക്രമണത്തില്‍ 250 ഓളം ആളുകള്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടിരുന്നു. തിരിച്ച് ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗാസയിലെ പല മേഖലകളില്‍ നിന്നും ജനങ്ങളോട് വീട് വിട്ട് പോകുവാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഗാസയിലേക്ക് ചരക്കുനീക്കം തടയുമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :