വിഷം മാത്രം കഴിക്കുന്ന മനുഷ്യർ !

സുമീഷ് ടി ഉണ്ണീൻ| Last Updated: ബുധന്‍, 5 ഡിസം‌ബര്‍ 2018 (17:15 IST)
മനുഷ്യന്റെ ആഹര ശീലത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് വലിയ ചർച്ചകളും പഠണങ്ങളുമെല്ലാം വലിയ രീതിയിൽ മുനോട്ടുപോവുകയാണ്. ചർച്ചകളും പഠനങ്ങളും കൂടുതൽ കൂടുതൽ കാര്യക്ഷമമാകുമ്പോഴും കൂടുതൽ കൂടുതൽ വിഷം കലർന്ന ഭക്ഷണം കഴിക്കുകയാണ് എന്നതാണ് വാസ്തവം.

നമ്മൂടെ നാടിന്റെ ആഹാര രീതികളെ നമ്മൾ കൈവിടുകയും അന്യ നാടിന്റെ ശീലങ്ങളെ സ്വീകരിക്കുകയും ചെയ്ത കാലം തൊട്ടാണ് നമ്മൽ വിഷം മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയായി മാ‍റിയത്. പാ‍ക്കറ്റ് ഫുഡുകളും പ്രൊസസ്ഡ് ഭക്ഷണവും നമ്മുടെ ആഹാര ശീലത്തെ പൂർനമായും കീഴ്പ്പെടുത്തി.

ഭക്ഷണത്തിൽ മായം കലർത്തി ലാഭം കൊയ്യുന്ന വിദ്യ നമ്മൾ സ്വായത്തമാക്കി ഇപ്പോൾ സ്വന്തം ജനതയുടെ മേൽ തന്നെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് ബ്രോയിലർ കോഴിയിലെ അസാധാരനമായ രീതിയിലുള്ള മരുന്ന് പ്രയോഗം.

കോളീസ്റ്റീൻ എന്ന ആന്റീബയോട്ടിക് അമിതമായി കുത്തിവച്ചാ‍ണ് ഇപ്പോൾ രാജ്യത്ത് കോഴി ഇറച്ചി വ്യാപാരം നടത്തുന്നത്. വളരെ വേഗത്തിൽ കോഴി വളരുന്നതിനും ഭാരം വക്കുന്നതിനുമായി ഉപയോഗിക്കുന്ന ഈ മരുന്ന് മനുഷ്യ ശരീരത്തിലെത്തുന്നതോടെ രോഗപ്രതിരോധശേഷി എന്ന കവജം ഇല്ലാതാക്കുന്നതായി പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞു.

മനുഷ്യ ശരീരം ഈ ആന്റീബയോട്ടിക്കുകൾക്കെതിരെ സ്വയം പ്രതിരോധം തീർക്കുന്നതിനാൽ പല രോഗങ്ങൾക്കുമുള്ള ചികിത്സയെ ഇത് സാരമായി ബാധിക്കുകയാണ്. കാരണം മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കാത്ത അവസ്ഥ വരികയാണ്. എത്ര ഭീകരമായ സ്ഥിതിവിശേഷമാണ്. പക്ഷേ ഈ പ്രവർത്തി തടസമില്ലാതെ തുടരുന്നു.

ബ്രോയിലർ കോഴിയിൽ ഇത് മാത്രമല്ല പ്രയോഗങ്ങൾ. അറുപത് ദിവസത്തിനുള്ളിൽ ഇത്തരം കോഴികൾ ചാവും. എന്നാൽ ചത്ത കോഴിയേയും നമ്മൾ കഴിക്കുകയാണ്, മോർച്ചറിയിൽ മൃതദേഹങ്ങൾ കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിന്റെ സഹായത്തോടെ ചത്തുകഴിഞ്ഞ കോഴി വീണ്ടും ദിവസങ്ങോളം സൂക്ഷിച്ച ശേഷമാണ് നമ്മുടെ മുന്നിൽ പല വിഭവങ്ങളായി എത്തുന്നത്.

മീനുകളിലും ഫോർമാലിൻ പ്രയോഗം കൂടുതലാണ്. തീര നഗരങ്ങളിൽ‌പോലും ഫോർമാലിൽ ഇല്ലാത്ത മിൻ കിട്ടുക വിരളമായി മറിയിരിക്കുന്നു എന്നത് ഭയാനകമായ സാഹചര്യം തന്നെ. ജൈവ പച്ചക്കറി എന്ന പേരിൽ മാരകമായ വിഷം തളിച്ച പച്ചക്കറികൾ നമ്മുടെ നാട്ടിൽ വിൽക്കപ്പെടുന്നു എന്നത് നിർഭാഗ്യകരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :