കുമ്മനം രാജശേഖരന് വോട്ട് മറിച്ചുനൽകാൻ കോൺഗ്രസിനുള്ളിൽ തന്നെ ധാരണയുണ്ടായിരുന്നോ ? ശശി തരൂർ ആരോപണം തള്ളാത്തത് എന്തുകൊണ്ട് ?

Last Updated: ബുധന്‍, 8 മെയ് 2019 (16:14 IST)
ലോകസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുന്ന മെയ് 23നായി കാത്തിരിക്കുകയാണ് കേരളം രാജ്യം നിർണായക തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുമ്പോൾ കേരളത്തിന്റെ പ്രാദേശിക സാഹചര്യങ്ങളിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകൾ ഉള്ളതാണ്. കേരളത്തിൽ നിന്നും ഒരു ബി ജെ പി എം പി പാർലമെന്റിൽ എത്തുമോ എന്നറിയുകയാണ് പ്രധാനം.

ബി ജെ പി നേതാക്കളും, ബി ജെ പി വിരോധികളും ഇക്കാര്യം അറിയുന്നതിനായി അക്ഷമരായി കാത്തിരിക്കുകയാണ്. കേരളത്തിൽ തിരുവന്തപുരവും, പത്തനം തിട്ടയുമാണ് ബി ജെ പി പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങൾ. തിരുവനാന്തപുരത്ത് കുമ്മനം രാജശേഖരനിലാണ് ബി ജെ പിക്ക് കൂടുതൽ പ്രതീക്ഷ, കുമ്മാനം രാജശേഖരൻ വിജയിക്കും എന്ന തരത്തി നിരവധി പോൾ ഫലങ്ങളും വന്നിട്ടുണ്ട്.

ഇവിടെയാണ് തിരുവന്തപുരം മണ്ഡലത്തിൽ ശശി തരൂരിനെതിരെ കോൺഗ്രസുകാർ തന്നെ പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്താമകുന്നത്. കുമ്മനം രാജശേഖരന് അനുകൂലമായി വോട്ടുകൾ മറിച്ചു നൽകുന്നതിന് കോൺഗ്രസിനുള്ളിൽ തന്നെ ഒരു സംഘം നേതാക്കളും പ്രവർത്തകരും പ്രാവർത്തിക്കുന്നു എന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.

ഈ ആരോപണങ്ങളെ തള്ളിക്കളയാൻ സ്ഥാനാർത്ഥി ശശി തരൂർ തയ്യാറായിട്ടില്ല എന്നതാണ് ഇതിൽ പ്രധാനം. ആരോപണങ്ങളെ ശശീ തരൂർ തള്ളാത്തത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കുന്നതാണ്. പ്രത്യേകിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുക കൂടി ചെയ്യുന്ന സഹചര്യത്തിൽ ബി ജെ പിക്ക് അനുകൂലമായി വോട്ട് മറിച്ചു നൽകാൻ കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിച്ചു എന്ന ആരോപണം രാഹുക് ഗാന്ധിയുടെ പ്രതിശ്ചായക്ക് കോട്ടം തട്ടിക്കുന്നതാണ്.


തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ചില കോൺഗ്രസ് നേതക്കൾക്കെതിരെ ഊഹാ‌പോഹങ്ങൾ പ്രചരിച്ചിരുന്നു എന്നാൽ ഇതിൽ എല്ലാവർക്കും തനിക്ക് ക്ലീൻ ചിറ്റ് നൽകാൻ സാധിക്കില്ല എന്നാണ് കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ തരൂർ വ്യക്തമാക്കിയത്. മുതിർന്ന നേതാക്കളിൽ ചിലർക്കെങ്കിലും ചില ആഗ്രഹങ്ങൾ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ കോൺഗ്രസിലെ ചില മുതിർന്ന് നേതാക്കൾ പ്രവർത്തിച്ചു എന്ന് തരൂർ വിശ്വസിക്കുന്നു എന്ന് തന്നെയാണ് ഈ വെളിപ്പെടുത്തലിൽ നിന്നും വ്യക്താമാകുന്നത്. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസിനകത്തു തന്നെ പ്രശ്നങ്ങൾ രൂക്ഷമായിരുന്ന 2009ൽ 326,725 ലക്ഷം വോട്ടുകൾ ശശി തരൂർ നേടിയിരുന്നു. 99,998 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ശശി തരൂർ വിജയിച്ചത്. ബി ജെ പിയുടെ പി കെ കൃഷ്ണ ദാസ് 2009ൽ നാലാംസ്ഥാനത്തായിരുന്നു,

എന്നാൽ 2014ൽ കാര്യങ്ങൾ മാറി മറിഞ്ഞു 297,806 ലക്ഷം വോട്ടുകളാണ് 2014ൽ ശശി തരൂർ നേടിയത്. അന്ന് ബി ജെ പിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഇല്ലാതിരുന്നിട്ട് പോലും 282,336 വോട്ടുകളുമായി ബി ജെ പിയുടെ ഒ രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തി. 15,470 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ശശി തരൂരിന് നേടാനായത്. അന്നത്തേക്കാൾ കൂടുതൽ ശക്തരാണ് ഇന്ന് സംസ്ഥാനത്ത് ബി ജെ പി. ശക്തനായ സ്ഥാനർത്ഥിയെ തിരുവനന്താപുരത്ത് ബി ജെ പി മത്സരത്തിനിറക്കുകയും ചെയ്തു.

കോൺഗ്രസിനുള്ളിൽ നിന്നും എതെങ്കിലും തരത്തിലുള്ള ഒരു നീക്കം ശശി തരൂരിനെതിരായി ഉണ്ടായിട്ടുണ്ട് എങ്കിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ വിജയത്തിന് സാധ്യത കൂടും എന്നത് കഴിഞ്ഞ രണ്ട് തവണത്തെ വോട്ടുകൾ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ 25,000 മുതൽ 30,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന പ്രതീക്ഷയാണ് ശശി തരൂർ പ്ങ്കുവക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :