WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ഡിസംബര്‍ 21ന് ലോകം അവസാനിക്കുമോ? ലോകമെങ്ങും ഈ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണ്. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം സീരിയസാണ്. നാസ പോലുള്ള ഏജന്‍സികളിലേക്ക് പരിഭ്രാന്തരായ ജനങ്ങള്‍ എഴുതി ചോദിക്കുന്ന ചോദ്യങ്ങള്‍ ഇത് ചിരിച്ച് തള്ളാനുള്ള കാര്യമല്ലെന്ന് വ്യക്തമാക്കുന്നു.
ലോകവസാനത്തെ നേരിടാന്‍ നോഹയുടെ പെട്ടകം പോലെയുള്ള പെട്ടകത്തിന്റെ നിര്‍മ്മാണം തന്നെ ചിലര്‍ തുടങ്ങിയിരിക്കുന്നു. എപ്പോഴാണ് ലോകാവസാനം? എങ്ങനെയായിരിക്കും അത് ഉണ്ടാകുക? ലോകാവസാന പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
ഇത്തവണ മായന്‍ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ലോകാന്ത്യത്തിന്റെ പ്രവചനം. ലോകാവസാനം നേരില്‍ കാണാനുള്ള കരുത്തില്ലാതെ ജീവിതം തന്നെ അവസാനിപ്പിച്ചവര്‍ നിരവധിയാണ്. എന്നാല്‍ ലോകാന്ത്യ പ്രവചനങ്ങള്‍ ഇതുവരെ വെറും തമാശക്കളി മാത്രമായി മാറുന്നതാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ, ലോകാവസാനം പേടിച്ച് ജീവിതമവസാനിക്കുന്നവര്ക്ക് ഒരു മുന്നറിയിപ്പുണ്ട്. അവസാനിക്കുന്നത് നിങ്ങളുടെ മാത്രം ലോകമായിരിക്കും!
ഇനി ലോകാവസാനം സംഭവിക്കുകയാണെങ്കില്‍ അത് നമ്മുടെ കാലത്ത് ഉണ്ടാകാന്‍ പോകുന്ന ഒരു മഹാസംഭവം ആയതിനാല്‍ അത് കാണുകതന്നെ എന്ന് കരുതി കാത്തിരിക്കുന്ന ആള്‍ക്കാരും കുറവല്ല. ‘ലോകാവസാനം’ ഒരു ക്യൂരിയോസിറ്റി സൃഷ്ടിക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല. എങ്ങനെയായിരിക്കും അത് ഉണ്ടാവുക എന്ന് പലരും പലവിധത്തില്‍ സങ്കല്പ്പിച്ചുനോക്കുന്നു.