പ്രത്യേകമായ സാംസ്കാരിക അന്തരീക്ഷത്തില്‍ വളര്‍ന്നത് കൊണ്ടായിരിക്കണം സേവാലയിലെ കുട്ടികള്‍ ആദ്യമൊക്കെ പരിചയപ്പെടാന്‍ മടി കാണിച്ചുവെന്ന് ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഘാനയില്‍ അതായിരുന്നില്ല അനുഭവം. ആഫ്രിക്കന്‍ കുട്ടികള്‍ ഇന്ത്യന്‍ കുട്ടികളേക്കാള്‍ ഊര്‍ജസ്വലരാണ്. അടുത്തതായി ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പോകുന്നത് ബൊളീവിയയിലേക്കാണ് - തടവില്‍ കഴിയുന്ന അമ്മമാരുടെ കുട്ടികളെ വളര്‍ത്തുന്ന ഓര്‍ഫനേജിലേക്ക്.