നിത്യാനന്ദയുടെ ശിഷ്യ പറയുന്നു - “വൃത്തികെട്ടവനാണവന്‍”

PRO
“നിത്യാനന്ദയുടെ കരാളഹസ്തങ്ങളില്‍ നിന്ന് ഇനി രക്ഷയില്ലെന്ന് എനിക്ക് മനസ്സിലായി. അപ്പോഴാണ് ഞാന്‍ ലെനിന്‍ കറുപ്പണ്ണനെ പരിചയപ്പെടുന്നത്. ലൈംഗികമായി എന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ലെനിന്‍ എന്നോട് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ വീണ്ടും അതുതന്നെ ലെനിന്‍ ചോദിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. അപ്പോഴാണ് എനിക്ക് മാത്രമല്ല ഈ ദുര്‍‌വിധി ഉണ്ടായിട്ടുള്ളതെന്ന് ലെനിന്‍ എനിക്ക് വിശദീകരിച്ച് നല്‍‌കിയത്.”

“എല്ലാം അറിഞ്ഞതോടെ എനിക്ക് ഭ്രാന്ത് പിടിച്ചപോലെയായി. അങ്ങനെയാണ് നിത്യാനന്ദയുടെ മുറിയില്‍ ക്യാമറ വയ്ക്കുന്ന കാര്യം ഞങ്ങള്‍ തീരുമാനിച്ചത്. അമേരിക്കയില്‍ നിന്ന് നിത്യാനന്ദ വരുത്തിയ എയര്‍ പ്യൂരിഫയറിനുള്ളിലാണ് ഞാന്‍ ക്യാമറ സ്ഥാപിച്ചത്. എനിക്ക് നിത്യാനന്ദയുടെ മുറിയില്‍ പ്രവേശനം ഉണ്ടായിരുന്നതിനാലാണ് അങ്ങനെ സാധിച്ചത്.”

“ഞങ്ങളുടെ ലക്‍ഷ്യം നടി രഞ്ജിത അല്ലായിരുന്നു. എന്താണ് നിത്യാനന്ദയുടെ മുറിയില്‍ നടക്കുന്നത് എന്നറിയുക മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. പാവം രഞ്ജിത അതില്‍ പെട്ടുപോയി എന്ന് മാത്രം. ആശ്രമത്തില്‍ ഉണ്ടായ സംഭവങ്ങളെല്ലാം ഞാന്‍ ഭര്‍ത്താവിനോട് പറയുകയും കാലില്‍ കെട്ടിപ്പിടിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു. ഭര്‍ത്താവ് എനിക്ക് മാപ്പുതന്നു. അപ്പോഴാണ് എനിക്കെതിരെ നിത്യാനന്ദ കേസ് കൊടുത്തത്.”

“അമേരിക്കയിലാണ് നിത്യാനന്ദ കേസുകൊടുത്തത്. ആറുമാസം കൊണ്ട് 30 ലക്ഷം രൂപയാണ് കേസുപറയാനായി ഞാന്‍ മുടക്കിയത്. സ്വൈരം ലഭിക്കില്ലെന്ന് മനസ്സിലായതോടെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. പൈസയില്ലാതായാല്‍ ഞാന്‍ എല്ലാം അവസാനിപ്പിക്കും എന്ന് നിത്യാനന്ദ കരുതിയിരിക്കും. ഞാന്‍ ഒരിക്കലും നിത്യാനന്ദയ്ക്ക് എതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. എന്റെ കദനകഥ കേട്ട് ഒരു സ്ത്രീയെങ്കിലും നിത്യാനന്ദയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ ഞാന്‍ തൃപ്തയാകും.”

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
“വൃത്തികെട്ടവനാണ് നിത്യാനന്ദ. നമ്മുടെ സമൂഹത്തിലെ ക്യാന്‍സറാണവന്‍. ആര്‍ക്കുമറിയാതെ വൈറസ് പോലെ അവന്‍ വ്യാപിക്കുകയാണ്. ആരെങ്കിലും ഈ വൈറസിനെ തകര്‍ത്തേ പറ്റൂ. ആ ലക്‍ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് എന്റെ പോരാട്ടം. കര്‍ണാടകത്തില്‍ ഞാന്‍ നിത്യാനന്ദയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു” - ആരതി റാവു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :