അപർണ|
Last Updated:
വെള്ളി, 31 ഓഗസ്റ്റ് 2018 (16:12 IST)
പശ്ചിമ ബംഗാള്‍ പഞ്ചായത്ത് ബോര്‍ഡ് തെരഞ്ഞടുപ്പിനു ശേഷം കൂറുമാറിയെന്നാരോപിച്ച് യുവതിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു വയസ്സുകാരന് വെടിയേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പുടുല്‍ മണ്ഡലിന്റെ മകനാണ് വെടിയേറ്റത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പുടുല്‍ മണ്ഡല്‍ കൂറുമാറുകയും പഞ്ചായത്ത് ബോര്‍ഡിലേക്കുള്ള വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്‌തെന്നുമാണ് ബിജെപിയുടെ ആരോപണം. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇവരുടെ മകനു വെടിയേറ്റത്.
വ്യാഴാഴ്ച
മണ്ഡലിന്റെ വീട്ടിലെത്തിയ സംഘം ഇവരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു. കുട്ടിയുടെ ശിരസിനാണ് വെടിയേറ്റത്.