വാഹനത്തിന് സൈഡ് കൊടുത്തില്ല; കോവളത്ത് യുവാവിനെ കുത്തിക്കൊന്നു

ആഴാംകുളം തൊഴിച്ചൽ സ്വദേശിയായ സൂരജാണ് കൊല്ലപ്പെട്ടത്.

തുമ്പി എബ്രഹാം| Last Updated: വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (13:37 IST)
വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. വാക്കുതർക്കത്തിനൊടുവിലാണ് യുവാവ് കൊല്ലപ്പെട്ടത്. ആഴാംകുളം തൊഴിച്ചൽ സ്വദേശിയായ സൂരജാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം 7.30ന് വിഴിഞ്ഞം ആഴാകുളത്തുവെച്ചായിരുന്നു സംഭവം.

സൂരജിന്റെ സുഹൃത്ത് വീനിഷ് ചന്ദ്രനെ
ഗുരുതര പരിക്കുകളോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൊഴിച്ചൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ മനുവിനെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :