വൈകുന്നേരം നടക്കാനിറങ്ങിയ യുവാവിനെ 5 പേര്‍ ബലാത്സംഗം ചെയ്തു, മലദ്വാരത്തില്‍ ചിരട്ട കയറ്റി

Mumbai, Crime, Man, Gang-rape, Vashi, മുംബൈ, കൂട്ടബലാത്സംഗം, യുവാവ്, വാശി
മുംബൈ| ടി കെ ജോയ് വര്‍ഗീസ്| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (17:03 IST)
സായാഹ്‌ന നടത്തത്തിനിറങ്ങിയ യുവാവ് കൂട്ട ബലാത്സംഗത്തിനിരയായി. മുംബൈ വാശിയിലെ സാഗര്‍ വിഹാര്‍ തടാകത്തിന് സമീപമാണ് സംഭവം. യുവാവിനെ ക്രൂരമായി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ അഞ്ചുപേരെ ഇനിയും പിടികൂടാനായിട്ടില്ല.

ഒരു സ്വകാര്യ കമ്പനിയില്‍ അഡ്‌മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന യുവാവാണ് അക്രമത്തിനിരയായത്. ഓഫീസ് സമയം കഴിഞ്ഞ് സാഗര്‍ വിഹാറില്‍ നടക്കാനിറങ്ങിയ യുവാവിനെ ലഹരിമരുന്നിനടിമകളായ അഞ്ചുപേര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സാഗര്‍ വിഹാറില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്.

രാത്രി ഒമ്പതുമണിയോടെയാണ് അക്രമം നടന്നതെന്നാണ് പൊലീസ് നിഗമനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മലദ്വാരത്തില്‍ ചിരട്ട കുത്തിക്കയറ്റിയ നിലയിലായിരുന്നു. ഇത് പിന്നീട് നീക്കം ചെയ്തു.

ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട് ഒരാള്‍ തങ്ങളുടെ മുമ്പില്‍ ഇതിനുമുമ്പ് എത്തിയിട്ടില്ലെന്ന് ഡോക്‍ടര്‍മാര്‍ പറയുന്നു. യുവാവിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :