അനുബന്ധ വാര്‍ത്തകള്‍
- ഉർവശിയുടെ വിരൽത്തുമ്പ് വരെ അഭിനയിച്ചു: കുറിപ്പ് വൈറൽ
- കൊവിഡ് 19; ആരാണ് കൂടുതൽ പണം നൽകിയത്? വിജയ്-രജനീകാന്ത് ആരാധകര്‍ ഏറ്റുമുട്ടി: ഒരാൾ കൊല്ലപ്പെട്ടു
- 'ഒരു ചേട്ടന്റെ കരുതൽ' - മോഹൻലാൽ വിളിച്ചെന്ന് ബാദുഷ!
- 'മണ്ണിലിറങ്ങി ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയിലെ ഏക നടൻ'
- 'വരനെ ആവശ്യമുണ്ട്' ചിത്രത്തിലെ ബോഡി ഷെയമിംഗ്; മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് ദുല്‍ക്കറും അനൂപ് സത്യനും
ഉണ്ണി മുകുന്ദന് മറുപടിയുമായി കൃഷ്ണ പ്രസാദ്; നിങ്ങൾ കാലത്തിനു മുന്നേ സഞ്ചരിച്ചുവെന്ന് ആരാധകർ
കൊറോണക്കാലത്ത് ജോലിക്കാർക്കൊപ്പം മണ്ണിലിറങ്ങി കൃഷി ചെയ്യുന്ന നടൻ കൃഷ്ണ പ്രസാദിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹത്തെ പുകഴ്ത്തി നടൻ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണ പ്രസാദ്.
ഫേസ്ബുക്കിൽ ഒരു കാർഡ് പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണപ്രസാദിന്റെ മറുപടി. 'പ്രിയ ഉണ്ണി മുകുന്ദന്, എന്റെ കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിച്ചതിന് ഒരായിരം നന്ദി. കൃഷിയോടുള്ള ഉണ്ണിയുടെ കരുതലിന് സ്നേഹത്തോടെ അഭിനന്ദനങ്ങൾ നേരുന്നു എന്നും സ്നേഹത്തോടെ കൃഷ്ണപ്രസാദ്' - എന്നാണ് കൃഷ്ണ പ്രസാദ് കുറിച്ചത്.
കൃഷ്ണ പ്രസാദിനു ആശംസ അർപ്പിച്ച് നിരവധി പേർ രംഗത്തെത്തി. ഒരു പക്ഷേ നിങ്ങൾ കാലത്തിന് മുൻപേ നടന്നുവെന്നും ഇനി കൊറോണ കഴിഞ്ഞാൽ എല്ലാവരും കൃഷിയിലേയ്ക്ക് കടക്കുന്നതായിരിയ്ക്കും നല്ലതെന്നും ബിസിനസ് ഒന്നും ഇനി കുറച്ചു കാലത്തേക്ക് ശാശ്വതമല്ലെന്നും ആരാധകർ പോസ്റ്റിനു കീഴിൽ കമന്റായി കുറിച്ചിട്ടുണ്ട്.