ആംബുലൻസ് ലഭിച്ചില്ല, സ്വന്തം കാറിൽ ആശുപത്രിയിലെത്തിച്ച പൊലീസുകാരന്റെ പേര് കുഞ്ഞിന് നൽകി ദമ്പതികൾ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 25 ഏപ്രില്‍ 2020 (11:25 IST)
ഡൽഹി: ലോക്‌ഡൗണിൽ ആംബുലൻസ് ലഭിയ്ക്കാതെ കുടുങ്ങിയപ്പോൾ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേര് കഞ്ഞിന് നാൽകി ദമ്പതികൾ. വിക്രം അനുപ ദമ്പതികളാണ് ആപത് ഘട്ടത്തിൽ തങ്ങളെ സഹയിച്ച ദയാവീർ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ പേര് കുഞ്ഞിന് നൽകിയത്. ഭാര്യ അനുപയ്ക്ക് പ്രസവവേദാന ആനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് വിക്രം ആംബുലൻസിനെ ഉൾപ്പടെ ബന്ധപ്പെട്ടുവെങ്കിലും ലഭിച്ചില്ല.

ഇതോടെ വിക്രം അശോക് വിഹാർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. മറ്റു വാഹനങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്നതിനാൽ ദയാവീർ സ്വന്തം കാറിൽ ഇവരെ ആശുപത്രിയിലെത്തിച്ചു. ഏഴരയൊടെ അനുപ കുഞ്ഞിന് ജാൻമം നൽകി. കുഞ്ഞ് പിറന്നതായും, കുഞ്ഞിന് താന്റെ പേർ നൽകിയതായി ദാമ്പതികൾ അറിയിച്ചു എന്ന് ദയവീർ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :