പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഫെബ്രുവരി 2020 (15:56 IST)
തിരുവനന്തപുരം മലയങ്കീഴിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഇരുപത്തിയേഴ് വയസ്സ് പ്രായമുള്ള തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കല്‍ വലിയവിള പുത്തന്‍വീട്ടില്‍ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

മലയത്തെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന സുരേഷ് പ്രണയം നടിച്ച് ഒരു വർഷം മുൻപാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഒളിവിൽ പോയ ഇയാൾക്കെതിരെ പെൺകുട്ടി പരാതി നൽകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :