ജോലി വാഗ്ദാനം ചെയ്‌ത് പീഡനം, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവ് അറസ്‌റ്റില്‍

 police , arrest , police , woman , girl , പൊലീസ് , പെണ്‍കുട്ടി , ദൃശ്യങ്ങള്‍ , ജോലി
തിരുവനന്തപുരം| Last Modified വെള്ളി, 19 ജൂലൈ 2019 (13:56 IST)
ജോലി വാഗ്ദാനം ചെയ്‌ത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്‌റ്റില്‍. തിരുവനന്തപുരം കരുമ്പുകോണം സ്വദേശി ശരത് ലാല്‍ ആണ് പിടിയിലായത്. യുവതിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസിന്റെ നടപടി.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന പെണ്‍കുട്ടിയുമായി യുവാവ് പരിചയത്തിലായി. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനവും ഇയാള്‍ നടത്തി. പ്രലോഭനത്തില്‍ വീണ പെണ്‍കുട്ടി യുവാവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്‌തു. ഇതിനിടെ പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ഈ ദൃശ്യങ്ങള്‍ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു.

ചതി മനസിലാക്കിയ പെണ്‍കുട്ടി യുവാവുമായി ബന്ധപ്പെട്ടുവെങ്കിലും ഇയാള്‍ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.

യുവാവ് വഞ്ചിച്ചുവെന്ന് വ്യക്തമായതോടെ യുവതി ബന്ധുക്കളുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഒളിവില്‍പോയ പ്രതിയെ കാട്ടാക്കടയില്‍ നിന്നും സിറ്റി ഷാഡോ ടീമിന്‍റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :