‘ശുദ്ധ കളവ്, പൊലീസ് ആര്‍എസ്എസിന്‍റെ ഒറ്റുകാരെന്ന് പറ‍ഞ്ഞിട്ടില്ല’; പ്രചാരണം കളവെന്ന് മുഖ്യമന്ത്രി

 chief minister , RSS , Pinaryi vijyan , police , പൊലീസ് , പിണറായി വിജയന്‍ , ആര്‍ എസ് എസ് , മുഖ്യമന്ത്രി
തിരുവനന്തപുരം| Last Modified വ്യാഴം, 18 ജൂലൈ 2019 (18:36 IST)
പൊലീസുകാരിൽ ചിലര്‍ ആര്‍എസ്എസിന്‍റെ ഒറ്റുകാരാണെന്ന് പറ‍ഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

താൻ പറഞ്ഞെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണ്. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ല.
മാദ്ധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെ അങ്ങനെ ഒരു വിമര്‍ശനം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. പൊലീസ് യോഗത്തില്‍ താന്‍ പ്രസംഗിക്കുമ്പോള്‍ ചില മാധ്യമങ്ങള്‍ കൊടുത്ത തലക്കെട്ട് പൊലീസ് ആര്‍എസ്എസിന്റെ ഒറ്റുകാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ്.

പൊലീസിന്റെ കാര്യം പറയുമ്പോള്‍ അവരുടെ നേട്ടങ്ങള്‍ പറയും. എന്നാല്‍ എന്തെങ്കിലും പാളിച്ചകളോ ദൗര്‍ബല്യമോ ഉണ്ടായാല്‍ ചൂണ്ടിക്കാട്ടേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :