പ്രണയ നൈരാശ്യം: രാത്രിയിൽ കാമുകിയുടെ വീട്ടിലെ കിണറ്റിൽ ചാടി യുവാവിന്റെ ആത്മഹത്യാ ഭീഷണി - രക്ഷയായി ഫയർഫോഴ്സ്

  police , trivandrum , suicide , threat , love , പൊലീസ് , കാമുകി , പ്രണയം , കിണര്‍
കോവളം| Last Modified വ്യാഴം, 18 ജൂലൈ 2019 (14:11 IST)
പ്രണയ നൈരാശ്യം മൂലം രാത്രിയിൽ കാമുകിയുടെ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിച്ചു. കോവളം സ്വദേശിയായ യുവാവാണ് ചൊവ്വാഴ്‌ച രാത്രി കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്.

ഫയര്‍‌ഫോഴ്‌സും കോവളം പൊലീസും ഏറെനേരം പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. പരുക്കേറ്റ
യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവാവ് രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയത്. വീടിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് കിണറ്റിലേക്ക് ഇറങ്ങി. പെണ്‍കുട്ടിയുടെ വീട്ടുകാരും സമീപവാസികളും യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഫയര്‍ഫോഴ്‌സ് സംഘം എത്തിയതോടെ കിണറിൽ പകുതി ഭാഗം വരെ
ഇറങ്ങിയ യുവാവ് കൂടുതല്‍ പ്രകോപിതനായി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിണറ്റിലേക്ക് ഇറങ്ങിയതോടെ യുവാവ് കിണറ്റിലേക്ക് ചാടി. തുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥര്‍ കിണറിലിറങ്ങി വലയിൽ കയറ്റി യുവാവിനെ കരയ്‌ക്കെത്തിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :