അനുബന്ധ വാര്‍ത്തകള്‍
- മുത്തശ്ശിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫെയിസ്ബുക്കിൽ ലൈവിൽ വന്ന് യുവാവ്, ക്രൂരമായ സംഭവം ഇങ്ങനെ !
- തനിക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ എംഎൽഎ വിവാഹം കഴിച്ചു, സംഭവം ഇങ്ങനെ !
- ക്ഷേത്രത്തിലെ ചുമർ ശിൽപ്പങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, 28കാരൻ പിടിയിൽ !
- മഴ പെയ്യാൻ ആൺ തവളയെയും പെൺതവളയെയും വിവാഹം കഴിപ്പിച്ച് ഒരു കുടുംബം, സാമൂഹ്യ മാധ്യമങ്ങളിൽ ചിരിയോ ചിരി !
- 12കാരിയെ ആറുപേർ ചേർന്ന് മാതാപിതാക്കളുടെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ക്രൂരത അഴുക്കുചാൽ വെട്ടിയതുമായി ബന്ധപെട്ട തർക്കത്തിലെ പക തീർക്കാൻ
അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845 പ്രൊസസറിന്റെ കരുത്ത്, നോക്കിയ 9പ്യൂർവ്യൂ അമ്പരപ്പിക്കും !
ഫോൺ ക്യാമറയിൽ ആദ്യ പരീക്ഷനങ്ങൽ നടത്തിയ സ്മാർട്ട്‌ഫോൺ കമ്പനിയാണ് നോക്കിയ. കാൾസീസ് ലെൻസുകൾ വരെ ഫോണുകളിൽ ഘടിപ്പിച്ച് മികച്ച ക്യാമറ അനുഭവം വർഷങ്ങൾക്ക് മുൻപേ നൽകിയിട്ടുണ്ട് നോക്കിയ, ഇടക്ക് വിപണിയിൽ നിന്നും ഇല്ലാതായെങ്കിലും വീണ്ടും നോക്കിയ സ്മാട്ട്‌ഫോണുകൾ തിരികെയെത്തി, ഇപ്പോഴിതാ 5 ക്യാമറകളുള്ള സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിക്കുകയാണ് നോക്കിയ.
ക്യാമറ തന്നെയാണ് നോക്കിയ 9 പ്യൂർവ്യൂവിന്റെ പ്രധാന സവിശേഷത. 12 മെഗാപിക്സൽ വീതമുള്ള 5 ക്യാമറകൾ, മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും. അധിക ഡെപ്ത് ഓഫ് ഫീൽഡും മികച്ച പ്രകാശവും നൽകാൻ സാധിക്കുന്നതാണ് സ്മാർട്ട്‌ഫോണിൽ അഞ്ച് ക്യാമറകൾ. സീസ് ലെൻസുകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫോട്ടോ പകർത്തിയതിന് ശേഷവും ഫോകസ് പോയന്റുകൾ മാറ്റാനാകും. ചിത്രങ്ങൾ ഹൈഡയാനാമിക് ഇമേജെസ് ആക്കി കൺവേർട്ട് ഹെയ്യുന്നതിനും ക്യാമറയിൽ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. എൽ ഇ ഡി ഫ്ലാഷോടുകൂടിയ 20 മെഗാപിക്സൽ സെൽഫി ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ നോക്കിയ നൽകിയിരിക്കുന്നത്. 2K റെസൊലൂഷനോടുകൂടിയ 5.99 ഇഞ്ച് പി ഒലെഡ് ക്യു എച്ച്‌ഡി ഡിസ്പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് നോക്കിയ 9പ്യൂർവ്യൂവിന് കരുത്ത് പകരുന്നത് ആൻഡ്രോയിഡ് 9പൈയിലാണ് ഫോൻ പ്രവർത്തിക്കുക. 6 ജി ബി റാം 128 സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിക്കുന്നത്. ക്യു ഐ വയർലെസ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 3320 എം എ എച്ച് ബറ്ററിയാണ് ഫോണിൽ നൽകിയിരികുന്നത്.