jibin|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (11:45 IST)
18 മാസം പ്രായമുള്ള മകളെ
അമ്മ നിലത്തടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മയായ മുപ്പത്തിരണ്ടുകാരിയായ ഗീതാദേവിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് കൊല നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഞായറാഴ്‌ചയാണ് ഗ്രാമത്തെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയെ ഗീതാദേവി കൊലപ്പെടുത്തിയെന്ന് സമീപവാസികള്‍ അറിയിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തിരച്ചിലില്‍ കുട്ടിയുടെ മൃതശരീരം കണ്ടെടുത്തു. കുഞ്ഞിന്റെ ശരീരത്തില്‍ മാരകമായ മുറിവുകളുണ്ട്. ഇതാകാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം.
പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം, അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കസ്‌റ്റഡിയിലുള്ള ഗീതാദേവി പറഞ്ഞു.