1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Pattanakkad Vishwas

ജന്മദിനാഘോഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

Murder
ചേര്‍ത്തല: ജന്മദിനാഘോഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ചേര്‍ത്തല പട്ടണക്കാട് പാറയില്‍ ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പാറയില്‍ പടിഞ്ഞാറേ അടിയാട്ട നികത്തില്‍ വിക്രമന്‍ - പ്രമീള ദമ്പതികളുടെ മകന്‍ വിശ്വാസ് എന്ന വിച്ചു (26) ആണ് കുത്തേറ്റു മരിച്ചത്.
 
ഇതോടനുബന്ധിച്ച് കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.  ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തും കൊലപാതകവും ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിച്ചുവിനെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പള്ളിമുറ്റത്തെ കല്‍ക്കുരിശ് അടര്‍ന്നുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു