‘മകളുടെ തല തല്ലിത്തകര്‍ത്തു, കുത്തിയത് അമ്പതിലധികം പ്രാവശ്യം, വീടിന് തീയിട്ടു’; അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

  police , murder , death , daughter , woman , പൊലീസ് , കൊല , മകള്‍ , മര്‍ദ്ദനം
ഓക്‌ലഹോമ| Last Modified ശനി, 18 മെയ് 2019 (17:02 IST)
പതിനൊന്നുവയസുള്ള മകളെ ആക്രമിച്ച ശേഷം ക്രൂരമായി കുത്തിക്കൊന്ന മാതാവിന് ജീവപര്യന്തം തടവ്. ഓക്‌ലഹോമയിലെ തുൾസാ കോടതിയാണ് തഹീറാ അഹമ്മദ് (39) എന്ന യുവതിക്ക് തുടർച്ചയായ മൂന്നു ജീവപര്യന്തവും 10 വർഷം തടവും വിധിച്ചത്.

കഴിഞ്ഞമാസം 19ന് തഹീറാ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയുടെ 85 ശതമാനം ജയിലില്‍ കഴിയണമെന്നും അതിനു ശേഷം മാത്രമേ പരോളിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

സ്വന്തം വീട്ടില്‍ വെച്ച് പൈശാചികമായ രീതിയിലാണ് താഹീറാ മകളെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘവും കോടതിയും കണ്ടെത്തി. അടുക്കളയിലെ തൂണില്‍ ബന്ധിച്ച ശേഷം ഇവര്‍ മകളെ ക്രൂരമായി മര്‍ദ്ദിച്ചു. തലയിൽ മാരകായുധമുപയോഗിച്ച് അടിച്ച ശേഷമാണ് കത്തി ഉപയോഗിച്ച് കുത്തിയത്. അമ്പതിലധികം തവണ കുത്തി.

മകളുടെ മരണം ഉറപ്പാക്കുന്നതിനായി തഹീറാ അടുക്കളയ്‌ക്ക് തീയിട്ടു. ഇതിനു ശേഷം ഇളയകുട്ടിയുമായി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും അടുത്ത ദിവസം തന്നെ പൊലീസിന്റെ പിടിയിലായി. മകളുടെ നോട്ടവും പെരുമാറ്റവും ഇഷ്‌ടപ്പെടാതിരുന്നതിനാലാണ് നടത്താന്‍ തീരുമാനിച്ചതെന്ന് തഹീറാ പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :