വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചു; ജിം ട്രെയിനറായ അധ്യാപിക അറസ്‌റ്റില്‍

  police , arrested , Teacher , student , പൊലീസ് , വിദ്യാര്‍ഥി , ലൈംഗികത , സെക്‍സ് , ലിന്‍ഡ്സെ ഹാല്‍‌റ്റെഡ്
ന്യൂയോര്‍ക്ക്| Last Modified ശനി, 18 മെയ് 2019 (14:38 IST)
വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ച അധ്യാപിക അറസ്‌റ്റില്‍. ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ ഹൈസ്‌കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്സെ ഹാല്‍‌റ്റെഡിനെയാണ് കുട്ടിയുടെ പരാതിയില്‍ പൊലീസ് പിടികൂടിയത്.

സ്‌നാപ് ചാറ്റിലൂടെ സ്വന്തം നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയ അധ്യാപിക വിദ്യാര്‍ഥിയോടും ഇത്തരം വീഡിയോകള്‍ ആവശ്യപ്പെട്ടിരുന്നു. വാര്‍ട്ടര്‍ലൂ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലേക്ക് മാറിയതോടെയാണ് ലിന്‍ഡ്സെയുടെ ശല്യം രൂക്ഷമായത്.

പീഡനം നടന്ന ദിവസം ലിന്‍ഡ്സെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയെന്നും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷം പിന്‍സീറ്റില്‍ വച്ച് നിര്‍ബന്ധിച്ച് ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

സ്‌നാപ്‌ ചാറ്റിലും ഇന്‍‌സ്‌റ്റഗ്രാമിലും ബ്ലോക് ചെയ്‌തതോടെ അധ്യാപികയുടെ ശല്യം വര്‍ദ്ധിച്ചു. ഇതോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

പരാതി സ്വീകരിച്ച പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം ലിന്‍ഡ്സയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്‌റ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :