1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. 22 year old Man stabs neighbor to death

വീടിന് പുറത്ത് വെള്ളം ഒഴിച്ചതിന് അയൽക്കാരിയെ 22കാരൻ ക്രൂരമയി കുത്തിക്കൊന്നു

വാർത്ത
ഡൽഹി: തന്റെ വീടിന് പുറത്ത് വെള്ളം ഒ;ഴിച്ചതിന് മധ്യവയസ്കയായ അയൽക്കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. ഡൽഹിയിലെ മഹിപാൽപൂരിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. രേഖാ സിംഗ് എന്ന അയൽക്കരിയെ 22കാരൻ ഗോപാൽ സിംഗ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
 
നെഞ്ചിൽ നാല് തവണ കുത്തേറ്റ രേഖയെ ഉടൻ തന്നെ എയിംസ് ട്രോമ കെയറിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരിക്കരിക്കുകയായിരുന്നു ഗോപാൽ സിംഗിനെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയും രേഖാ സിംഗും തമ്മിൽ രണ്ട ദിവസം മുൻപ് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതാവാം കൊലപാതകത്തിന് പിന്നിലെ പ്രകോപനം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 
ഗോപാൽ സിംഗിന്റെ കുടുംബത്തിൽ ദിവസങ്ങൾക്ക് മുൻപ് ഒരു അപകടം ഉണ്ടായിരുന്നു എന്നും ഇതിനെ തുടർൻ ഇയാൾ മാനസികമായി അസ്വസ്ഥനായിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഗോപാൽ സിംഗിന്റെ മാനസിക നിലയിൽ തകരാറുകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും.   
അടുത്ത ലേഖനം
മൗന വ്രതം കഴിഞ്ഞു, ഇനി ധ്യാനം? മണിമാളികയിൽ നിന്നും ഗുഹയിലേക്ക്- മോദിയുടെ സിമ്പിൾ ജീവിതത്തിന് ഒരു അവസാനമില്ലേ?