പത്തു വയസുകാരിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി; അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം

 police , girl , പൊലീസ് , പെണ്‍കുട്ടി , അമ്മയുടെ സുഹൃത്ത് , ഗര്‍ഭിണി
സൗത്ത് കാരലൈന| Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (13:31 IST)
പത്തു വയസുകാരിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം തടവ്. സൗത്ത് കാരലൈനയിലെ സൗത്ത് ഹാംപ്ടണ്‍ സ്വദേശിയായ ടോണി ഒർലാന്റോ (37) ആണ് പിടിയിലായത്.

രണ്ടു ദിവസത്തെ വിചാരണയ്‌ക്ക് ശേഷം ബുധനാഴ്‌ച ഹാംപ്ടൺ കൗണ്ടി പതിനൊംഗ ജൂറി വിധി പറയുകയായിരുന്നു. ഈ തീരുമാനം ജഡ്ജി ശരിവയ്‌ക്കുകയുമായിരുന്നു.

2016ലാണ് പെണ്‍കുട്ടിയെ ടോണി പീഡിപ്പിച്ചത്. പതിവായി വീട്ടില്‍ എത്തിയിരുന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ ഗർഭചിദ്രത്തിനായി ഇയാള്‍ വീട്ടുകാരെ നിര്‍ബന്ധിച്ചു. ഗര്‍ഭം അലസിപ്പിക്കണമെന്ന് കുട്ടിയുടെ പിതാവിനോട് പോലും ടോണി ആവശ്യപ്പെട്ടു. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.

ചോദ്യം ചെയ്യലില്‍ അമ്മയുടെ സുഹൃത്തായ ടോണി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. ഫോറൻസിക് എക്‍സാമിനറോടും ഇതേ മൊഴിയാണ് കുട്ടി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ടോണിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :