അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അധ്യാപകൻ,സംഭവത്തിൽ പോലീസ് കണ്ണടക്കുന്നുവെന്ന് പരാതി

അഭിറാം മനോഹർ| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (18:15 IST)
കുറ്റിപുറത്ത് വിവാഹവാഗ്ദാനം നൽകി കോളേജ് അധ്യാപികയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം യുവതിയുടെ ഫോൺ നമ്പറും മേൽവിലാസവും സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരാതി. കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയായ യുവതിയെ പൊന്നാനിയിൽ അധ്യാപകനായ യുവാവാണ് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചത്.

സംഭവത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയെങ്കിലും പ്രതി വിദേശത്തേക്ക് കടന്നതായി കാണിച്ച് അന്വേഷണം കാര്യമായി നടക്കുന്നില്ല. വിഷയത്തിലെ പോലീസ് അനാസ്ഥയെ ചൂണ്ടികാണിച്ച്
യുവതി മലപ്പുറം എസ് പിക്കും പരാതി നൽകിയിട്ടുണ്ട്.


നഗ്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ശേഷം പ്രതി യുവതിയുടെ വിവരങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനേ തുടർന്ന് നിരവധി കോളുകളാണ് യുവതിയെ തേടിയെത്തിയത്.

യുവതിയുടെ പരാതി ഗൗരവകരമായാണ് പോലീസ് പരിഗണിക്കുന്നതെന്നും പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നതടക്കമുള്ള
നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എസ് പി അബ്ദുൾ കരീം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :