വസ്തു തർക്കത്തിൽ മാതാവ് മകന്റെ വെട്ടേറ്റു മരിച്ചു

എ കെ ജെ അയ്യർ| Last Modified വ്യാഴം, 25 മെയ് 2023 (16:15 IST)
കന്യാകുമാരി: വസ്തു തർക്കവുമായി ബന്ധപ്പെട്ട വഴക്കിനൊടുവിൽ മകന്റെ വെട്ടേറ്റു മാതാവ് മരിച്ചു. നാഗർകോവിലിനടുത്തുള്ള ഭൂതപ്പാണ്ടി തിട്ടുവിള പെരുങ്കട തെരുവിൽ പവുലിന്റെ ഭാര്യ അമലോത്ഭവം എന്ന അറുപത്തെട്ടുകാരിയാണ് മരിച്ചത്.

ഇവർക്കൊപ്പം വെട്ടേറ്റ പവുലിനെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമായിരുന്നു തൊഴിലാളിയായ മകൻ മോഹൻദാസ് (50) താമസിച്ചിരുന്നത്. മോഹൻദാസും മാതാപിതാക്കളും തമ്മിൽ ഉണ്ടായ വസ്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അരിവാൾ ഉപയോഗിച്ചാണ് മോഹൻദാസ് മാതാപിതാക്കളെ വെട്ടിയത്. മാതാവ് അമലോത്ഭവം തത്ക്ഷണം മരിച്ചു. സംഭവത്തിന് ശേഷം മോഹൻദാസ് ഭൂതപ്പാണ്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :